മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
യെരുശലേം: വടക്കന്‍ യിസ്രായേലില്‍ പുരാതന നഗരമായ മെഗിദ്ദോയില്‍ പുരാതന റോമന്‍ സാമ്രാജ്യത്തിലെ റോമന്‍ ആറാമത് ഫെറാറ്റ അയണ്‍ ലെജിയന്‍ സൈനിക താവളത്തിന്റെ 1800 വര്‍ഷം പഴക്കമുള്ള വാസ്തു വിദ്യ അവശിഷ്ടങ്ങള്‍ യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ബിസി 30-ല്‍ റോമന്‍ ചക്രവര്‍ത്തിയായ അഗസ്റ്റസിന്റെ സ്റ്റാന്‍ഡിംഗ് ആര്‍മിയുടെ ഭാഗമായി ലെജിയോ 6 ഫെറാറ്റ (ആറാമത് അയണ്‍ ക്ളാഡ് ലെജിയന്‍) 117-120 മുതല്‍ ഏകദേശം 300 എഡി വരെ 180 വര്‍ഷത്തിലേറെയായി 5,000 ലധികം റോമന്‍ സൈനികരുടെ സ്ഥിരമായ സൈനിക താവളമായിരുന്ന ലെജിയോയെ യെഹൂദ പ്രവിശ്യയിലെ പട്ടാളത്തിലേക്ക് അയച്ചത്.
ബി.സി. 40 കളിലും 30 കളിലും നടന്ന റോമന്‍ റിപ്പബ്ളിക്കന്‍ ആഭ്യന്തര യുദ്ധങ്ങളില്‍ ലെജിയന്‍ പോരാടി. ലെജിയോ ആറാമന്റെ അവശിഷ്ടങ്ങള്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെ ഡോ. യോതം ടെപ്പാറും ബരാക്സിനും ചേര്‍ന്ന് നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.
ഇതുവരെ യിസ്രായേലില്‍ കണ്ടെത്തിയ ഒരേയൊരു റോമന്‍ അടിത്തറയാണ് ലെജിയോ 6. യിസ്രായേലില്‍ റോമന്‍ സൈനിക ക്യാമ്പുകള്‍ അറിയപ്പെടുന്നുണ്ടെങ്കിലും അവ താല്‍ക്കാലിക ഉപരോധ ക്യാമ്പുകളോ സഹായ ഡിവിഷനുകളില്‍പ്പെടുന്ന ചെറിയ ക്യാമ്പുകളോ ആണ്.
കണ്ടെത്തിയ. അവശിഷ്ടങ്ങളില്‍ വിയ പ്രൊട്ടോറിയയുടെ ഗണ്യമായ ഭാഗം (ബേസിന്റെ പ്രധാന റോഡ്) അര്‍ദ്ധവൃത്താകൃതിയിലുള്ള പോഡിയം, ഒരു സ്മാരക പൊതു കെട്ടിടത്തിന്റെ ഭാഗമായുള്ള കല്ല് പാകിയ സ്ഥലം എന്നിവ ഉള്‍പ്പെടുന്നു.

