ലോകത്ത് അതിവേഗം വളരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഏഷ്യയിലെന്ന് റിപ്പോര്‍ട്ട്
ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിന്റെ നിലയെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ട് കാണിക്കുന്നത് പല രാജ്യങ്ങളിലും തീവ്രമായ പീഢനങ്ങള്‍ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഗ്ളോബല്‍ സൌത്തിലാണ്.
ഏഷ്യയില്‍ (അഞ്ച് പ്രദേശങ്ങള്‍) അതിവേഗം ക്രിസ്ത്യാനിത്വം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റസ് ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി 2024. 1900-2050 കാലഘട്ടത്തില്‍ എന്ന തലക്കെട്ടില്‍ യു.എസ്. ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ളോബല്‍ ക്രിസ്റ്റ്യാനിറ്റി (സിഎസ്ജിസി) പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന അവികസിത രാജ്യങ്ങള്‍ എന്നു പലപ്പോഴും വിശേഷിപ്പിക്കുന്ന രാജ്യങ്ങളെയാണ് ഗ്ളോബല്‍ സൌത്ത് എന്നു വിശേഷിപ്പിക്കുന്നത്.
സിഎസ്ജിസി റിപ്പോര്‍ട്ടനുസരിച്ച് ഗ്ളോബല്‍ സൌത്ത് 2024 പകുതിയോടെ 1,795,295,000 ക്രിസ്ത്യാനികളുള്ള ഭവനങ്ങളായിരിക്കും 2050 ഓടെ ഇത് 2,597,821,000 ആയി ഉയരുമെന്നു പ്രതീക്ഷിക്കുന്നു.
2020 മുതല്‍ ഏഷ്യയിലെ ക്രിസ്തുമതം 2.11 ശതമാനം നിരക്കില്‍ വളര്‍ന്നുവെന്നു റിപ്പോര്‍ട്ട് കാണിക്കുന്നു. ഈ വര്‍ഷം പകുതിയോടെ ഏഷ്യയിലെ അഞ്ച് പ്രദേശങ്ങളിലായി 415,647,000 ക്രിസ്ത്യാനികളുണ്ടാകും. 2050-ല്‍ അടുത്ത തലമുറയില്‍ ഇത് 585,348,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷിയിലുടനീളം ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പീഢനങ്ങളും വര്‍ദ്ധിച്ചിട്ടും ഇത് വളരെ പ്രോത്സഹ ജനകമാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഎസ്ജിസി കണ്ടെത്തല്‍ പ്രകാരം ക്രിസ്തുമതം ലോകമെമ്പാടും വളരുകയാണ്. എന്നിരുന്നാലും ഗ്ളോബല്‍ നോര്‍ത്ത് ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് കാണുന്നു.
2024 പകുതിയോടെ 836,646,000 പ്രതീക്ഷിക്കുന്നു. എന്നാല്‍ 2050-ല്‍ ഇത് 746,525,000 ആകുമെന്നാണ് റിപ്പോര്‍ട്ടില്‍, യൂറോപ്പും വടക്കേ അമേരിക്കയും പ്രത്യേകിച്ച് യൂറോപ്പ് റഷ്യ ഉള്‍പ്പെടെ ഇടിവ് കാണിക്കുന്നു.

