കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

Breaking News USA

കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

ഹൂസ്റ്റണ്‍: ചൊവ്വായുടേതിനു സമാനമായി കൃത്രിമമായി സൃഷ്ടിച്ച ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിച്ച് വിവിധ പരീക്ഷണങ്ങളെ നേരിടാന്‍ സന്നദ്ധരായ 4 പേരെ തേടി ബഹിരാകാശ പരീക്ഷണ കേന്ദ്രമായ നാസ.

ചൊവ്വാ ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനാണ് ഈ പരീക്ഷണം. 1700 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാകും പരീക്ഷണം നടക്കുക. മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ പരീക്ഷണമാണിത്.

ടെക്സാസിലെ ഹൂസ്റ്റണ്‍ കേന്ദ്രമായ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ സജ്ജമാകുന്ന ത്രീഡി പ്രിന്റഡ് ചൊവ്വാ ഗ്രഹത്തിലാണ് നിര്‍ണ്ണായക പരീക്ഷണങ്ങള്‍ നടക്കുക. മാര്‍സ് ഡൂണ്‍ ആല്‍ഫ എന്നാണ് ഈ പരീക്ഷണത്തിനു നല്‍കിയിരിക്കുന്ന പേര്.

ഭക്ഷ്യവസ്തുക്കള്‍ വളര്‍ത്താനും ആരോഗ്യ സംരക്ഷണത്തിനും പഠനത്തിനുമായി വിവിധ ഇടങ്ങളുള്ള ഈ കൃത്രിമ ഗ്രഹത്തില്‍ കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചായിരിക്കും സന്നദ്ധ സേവനത്തിനെത്തുന്നവരുടെ അതിജീവനം.

താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതും ചെടികള്‍ വളര്‍ത്തുന്നതും ഗവേഷക സംഘവുമായി ബന്ധപ്പെട്ട റോബോട്ടിക് പരീക്ഷണങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ എര്‍പ്പെടേണ്ടി വരും.

ഉപകരണങ്ങള്‍ പരാജയപ്പെടുന്നതും ഭൂമിയുമായുള്ള ബന്ധങ്ങളില്‍ തടസ്സങ്ങള്‍ നേരിടുന്നതടക്കമുള്ള വെല്ലുവിളികള്‍ കൃത്രിമ ചൊവ്വാ ഗ്രഹത്തില്‍ താമസിക്കുന്നവര്‍ക്ക് നേരിടേണ്ടി വരും.

2025-ഓടെ പരീക്ഷണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാസ. ഏപ്രില്‍ രണ്ടു വരെയാണ് പരീക്ഷണത്തിനു സന്നദ്ധ സേവനത്തിനു അപേക്ഷിക്കാനാവുക.

30 മുതല്‍ 55 വരെ പ്രായമുള്ള അമേരിക്കന്‍ പൌരന്മാര്‍ക്കോ പിആര്‍ ലഭിച്ചവര്‍ക്കോ ആണ് പരീക്ഷണത്തിന് അപേക്ഷിക്കാനാവുക.

ഇംഗ്ളീഷ് സംസാരിക്കുന്നവരും പുകവലി ശീലമാക്കാത്തവരും ആയിരിക്കണം. ചന്ദ്രനിലെ സമാന അന്തരീക്ഷം ഒരുക്കി അവിടെ പരീക്ഷണമായ ആര്‍ട്ടിമിസ് എന്ന ദൌത്യത്തിനുള്ള ഒരുക്കത്തിലാണ് നാസ ഇപ്പോള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.