കുട്ടികളെ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അകറ്റാനാണ് ചൈന ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍

കുട്ടികളെ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അകറ്റാനാണ് ചൈന ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍

Asia Breaking News Global

കുട്ടികളെ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അകറ്റാനാണ് ചൈന ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍

ബീജിംഗ്: തങ്ങളുടെ കുട്ടികളില്‍ ക്രിസ്ത്യന്‍ വിശ്വാസം നിലനിര്‍ത്താന്‍ ചൈനീസ് കുടുംബങ്ങള്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന സംഘടനയായ റിലീസ് ഇന്റര്‍നാഷണലിന്റെ ചൈനീസ് പങ്കാളികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ക്രിസ്ത്യാനികളാണോ എന്നു പ്രഖ്യാപിക്കുന്ന സ്കൂള്‍ കുട്ടികളെ ഭരണകൂടം പ്രേരിപ്പിക്കുന്നു. ഇതില്‍ തങ്ങള്‍ ക്രിസ്ത്യാനികള്‍ എന്നു പറഞ്ഞാല്‍ ക്രിസ്തുമതം ഉപേക്ഷിക്കുന്നു എന്ന് സമ്മതിക്കുന്ന ഒരു പ്രഖ്യാപനത്തില്‍ ഒപ്പിടണം.

ചൈനയിലെ കുട്ടികളെ നിരവധി വര്‍ഷങ്ങളായി ചര്‍ച്ച് ശുശ്രൂഷകളില്‍നിന്ന് ഔദ്യോഗികമായി വിലക്കിയിട്ടുണ്ട്.

ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരാന്‍ കുടുംബങ്ങള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അതിന്റെ അനന്തര ഫലങ്ങളുണ്ടെന്ന് റിലീസ് ഇന്റര്‍നാഷണലിന്റെ ചൈനീസ് പങ്കാളി ബോബ് ഫു പറഞ്ഞു.

മക്കളുടെ വിശ്വാസത്തെ അപലപിക്കുന്നതില്‍ മാതാപിതാക്കളും മുത്തശ്ശിമാരും സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ അവരുടെ തൊഴില്‍ സുരക്ഷ അപകടത്തിലാകും.

അദ്ദേഹം പറഞ്ഞു. മാത്രമല്ല കുട്ടികളെ പിന്തിരിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെട്ടാല്‍ മുത്തശ്ശിമാര്‍ക്ക് അവരുടെ പൊതുജനാരോഗ്യവും ക്ഷേമവും നഷ്ടപ്പെടുമെന്ന് ഇതു സംബന്ധിച്ച കേസുകള്‍ കാണിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024-ലെ പെര്‍സിക്യൂഷന്‍ ട്രെന്‍ഡസ് റിപ്പോര്‍ട്ടില്‍ എടുത്തു കാണിച്ച ആശങ്കയുള്ള രാജ്യങ്ങളില്‍ ഒന്ന് ചൈനയാണ്.

ചൈനയില്‍ പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഭരണകൂട ഇടപെടലിന്റെ തോത് കാരണം ഔദ്യോഗികവും അനൌദ്യോഗികവുമായ നിരവധി ക്രൈസ്തവ ചര്‍ച്ചുകള്‍ അടച്ചു പൂട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.