ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു

ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു

Breaking News USA

ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു

ടെക്സാസ്: ടെക്സാസില്‍ ഹൂസ്റ്റണിലെ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്റെ ലേക് വുഡ് ചര്‍ച്ചില്‍ വെടിവെയ്പ് നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നതായി റിപ്പോര്‍ട്ട്. ട്രഞ്ച് കോട്ട് ധരിച്ച 36 വയസ്സുള്ള ഒരു സ്ത്രീ റൈഫിളുമായി ചര്‍ച്ചില്‍ പ്രവേശിച്ച് ഉടന്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ സാല്‍വഡോര്‍ സ്വദേശിയായ ട്രാന്‍സ് ജെന്‍ഡര്‍ ജെനസ്സി ഇവോണ്‍ മെറോനി എന്ന വ്യക്തിയായിരുന്നുവെന്ന് പോലീസ് പറയുന്നു. അക്രമിയുടെ വെടിയേറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഉടന്‍തന്നെ സുരക്ഷാ പോലീസ് അക്രമിക്കു നേരെ വെടിവെച്ചതിനാല്‍ കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ ഒന്നും നടന്നില്ല.

മെറോനിയോടൊപ്പം വന്നിരുന്ന 5 വയസ്സില്‍ താഴെയുള്ള ഒരു ആണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മെറോനി മരിക്കുന്നതിനു മുമ്പ് ബോംബ് കൈവശം വച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബോംബോ മറ്റ് ആയുധങ്ങളോ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ആകെ തകര്‍ന്നിരിക്കുന്നു, ആ അഞ്ചു വയസുകാരനും പ്രതിയുടെ വീട്ടുകാര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിന്മയുടെ ശക്തികളുണ്ട്, അവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു.

പക്ഷെ ദൈവത്തിന്റെ ശക്തി അതിനേക്കാള്‍ ശക്തമാണ്. ദൈവം നമ്മെ വിളിച്ചതെന്തിനാണോ അത് തുടര്‍ന്നു നമ്മള്‍ ചെയ്യും. സംഭവത്തില്‍ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്‍ പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.