പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ അവകാശ സംരക്ഷണ സമ്മേളനം നടത്തി
തിരുവനന്തപുരം: പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ (പി.സി.ഐ.) ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ അവകാശ സംരക്ഷണ സമ്മേളനം നടത്തി.
ശുശ്രൂഷകന്മാരും സഹോദരീ സഹോദരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ആരാധനാലയങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സുവിശേഷകന്മാര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് അറുതി വരുത്തുക, ആരാധനാ സ്വാതന്ത്യ്രം സംരക്ഷിക്കുക, വിശ്വാസം പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്യ്രം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യേഗം നടത്തിയത്.
പി.സി.ഐ. സെക്രട്ടറി ഗ്ളാഡ്സണ്‍ ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. എം. എല്‍ . എ. മാരായ പി. സി. വിഷ്ണുനാഥ്, രാജു ഏബ്രഹാം, പാസ്റ്റര്‍മാരായ രാജു ആനിക്കാട്, ജെയ്സ് പാണ്ടനാട്, ജിജി ചാക്കോ, പി. സി. വര്‍ഗീസ്, സജി നെടുംങ്കണ്ടം, അജി കുളങ്ങര (മീഡിയാ കണ്‍വീനര്‍ ), സി. ജി. സാംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏബ്രഹാം ഫീലിപ്പോസ് സ്വാഗതവും ട്രഷറാര്‍ മോന്‍സി മാങ്കുളങ്ങര കൃതഞതയും പറഞ്ഞു. പാസ്റ്റര്‍മാരായ ഇ. പി. അഭിലാഷ്, ഹെന്റി പെരേരെ, പ്രഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗാനന്തരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാന്ദന്‍ , കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്‍ , സി. പി. ഐ.(എം.) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ,ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ: വീരാന്‍കുട്ടി തുടങ്ങിയവര്‍ക്ക് മുകളില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനങ്ങള്‍ നല്‍കി.

