സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്

സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്

Breaking News Europe

കാനഡയില്‍ കത്തോലിക്ക സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്
കാനഡയില്‍ കത്തോലിക്കാ സ്കൂളുകള്‍ക്ക് കീഴില്‍ നൂറുകണക്കിന് തദ്ദേശിയരായ കുട്ടികളെ അടക്കം ചെയ്തുവെന്ന അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്ന 2021-ലെ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നൂറോളം പള്ളികള്‍ അഗ്നിക്കിരയാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു.

സംഭവത്തില്‍ സ്ഥിരീകരണമായി കാനഡയിലെ സസ്കച്ചെവന്‍ പ്രവിശ്യയിലെ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള ഒരു സ്കൂളിനു കീഴില്‍ 750-ലധികം മൃതദേഹങ്ങള്‍ രേഖകളില്ലാതെ അടക്കം ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്നു ബന്ധപ്പെട്ടു നടന്ന ആക്രമണങ്ങളാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

ക്രിസ്ത്യന്‍ വിരുദ്ധവും കത്തോലിക്കാ വിരുദ്ധവുമായ വികാരത്തിന്റെ വര്‍ദ്ധനവിനിടയില്‍ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പള്ളികള്‍ കത്തിക്കുകയോ തകര്‍ക്കുകയോ ചെയ്യുവാന്‍ കാരണമായതായി കനേഡിയന്‍ സ്വതന്ത്ര മാധ്യമമായ ട്രൂ നോര്‍ത്ത് വെളിപ്പെടുത്തുന്നു.

2021 ജൂണിലെ ആദ്യ റിപ്പോര്‍ട്ടു മുതല്‍ കാനഡയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ യെല്ലോനൈഫ് മുതല്‍ ബ്രിട്ടീഷ് കൊളംബിയയ്ക്കും വാഷിംഗ്ടണ്‍ സ്റ്റേറ്റിനുമിടയിലുള്ള അതിര്‍ത്തിയിലുള്ള ചോപാക കാത്തലിക് ചര്‍ച്ച് വരെയുള്ള ആംഗ്ളിക്കന്‍, കാത്തലിക്, ലൂഥറണ്‍ തുടങ്ങിയ ചര്‍ച്ചുകളാണ് നശിപ്പിക്കപ്പെട്ടത്.

കണക്കുകള്‍ പ്രകാരം പള്ളി തീപ്പിടുത്തങ്ങളില്‍ കാനേഡിയന്‍ അന്വേഷകര്‍ ഇതുവരെ 24 എണ്ണം ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്. 60 ഓളം പള്ളികള്‍ തകര്‍ക്കപ്പെട്ട ആദ്യ വാര്‍ത്ത വന്ന 2021 ജൂണ്‍ 30-ന് രാത്രി മണിക്കൂറുകള്‍ക്കുള്ളില്‍ 11 പള്ളികള്‍ നശിപ്പിച്ചു.

സംഭവത്തില്‍ കാനഡ പ്രധാനമന്ത്രി കത്തോലിക്കന്‍ കൂടിയായ ജസ്റ്റിന്‍ ട്രൂഡോ അന്വേഷണത്തിനുത്തരവിടുകയും തദ്ദേശിയരായ കാനഡക്കാരോട് ക്ഷമാപണം നടത്തുകയും സംഭവം മാര്‍പാപ്പയെ അറിയിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് 2022-ലെ കാനഡ യാത്രയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാനഡയിലെ തദ്ദേശിയ സമൂഹങ്ങളോട് ക്ഷമാപണം നടത്തുകയുമുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.