50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി കണ്ടു പിടിച്ചു

50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി കണ്ടു പിടിച്ചു

Asia Breaking News

50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി കണ്ടു പിടിച്ചു

ബീജിംഗ്: 50 വര്‍ഷം ചാര്‍ജ്ജ് നീണ്ടു നില്‍ക്കുന്ന ആണവ ബാറ്ററി മൊബൈല്‍ ഫോണുകളിലേക്കായി കണ്ടുപിടിച്ചതായി ചൈനീസ് കമ്പനിയായ ബീറ്റവോള്‍ട്ട് ടെക്നോളജി അവകാശപ്പെടുന്നു.

ഇത് ഊര്‍ജ്ജ രംഗത്ത് വിപ്ളവകരമായ കണ്ടുപിടുത്തമാകുമെന്നാണ് കമ്പനി പറയുന്നത്. ഉപയോഗം വിജയകരമാണെങ്കില്‍ ചാര്‍ജ്ജിംഗ് രീതികളില്‍ വലിയ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആണവോര്‍ജ്ജ ബാറ്ററികളുടെ ചെറു പതിപ്പ് എന്ന ആശയമാണ് കണ്ടെത്തലിലേക്ക് നയിച്ചതെന്ന് കമ്പനി പറയുന്നു.

നാണയത്തേക്കാള്‍ ചെറിയ മോഡലുകള്‍ ഘടനയില്‍ 63 ന്യൂക്ളിയര്‍ ഐസോടോപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബിവി 100 ബാറ്ററി. ഈ ചെറിയ പവര്‍ ഹൌസിന് 100 മൈക്രോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പ്ളൂട്ടോണിയത്തിനു പകരം ഡയമണ്ട് അര്‍ദ്ധ ചാലക പാളിയും നിക്കല്‍ ഐസോടോപ്പുമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ റേഡിയേഷന്‍ ഉണ്ടാകില്ല. ഈ ബാറ്ററി ഒരിക്കലും പൊട്ടിത്തെറിക്കില്ലെന്ന് കമ്പനി ഉറപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.