സവാള പച്ചയ്ക്കു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
സവാള ഉപയോഗിക്കാത്ത വീടുകളില്ല. അത്രയ്ക്ക് ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറി വിഭവമാണ് സവാള. കറികളില്‍ രുചി കിട്ടുവാന്‍ വേണ്ടിയാണ് സവാള ഉപയോഗിക്കുന്നത്.
എന്നാല്‍ സവാള പച്ചയ്ക്കു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത. സവാള പച്ചയ്ക്കു കഴിച്ചാല്‍ ദഹനം മെച്ചപ്പെടുന്നു.
ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല് വൃത്തിയാക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സവാളയ്ക്കു സാധിക്കും.
ഉള്ളിയിലെ തന്മാത്രകള് പാന്‍ക്രിയാസ്, കരള്‍, ചെറുകുടല്‍. ആഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു.
ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളും സവാളയില്‍ അടങ്ങിയിട്ടുണ്ട്. പച്ചഉള്ളിയില് സള്‍ഫര്‍ വളരെ കൂടുതലാണ്. ഈ പച്ച ഉള്ളി ആന്റി കാര്‍സിനോജെനിക് ഗുണങ്ങളാല്‍ സമ്പന്നമാണ്.
ഇതിലെ ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് പലവിധ ഗുണങ്ങളും ലഭിക്കുന്നു.
അതുപോലെ ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുള്ളതിനാല്‍ പച്ചഉള്ളിയില് ആന്റി ഓക്സിഡന്റുകള്‍ തനതു ഗുണങ്ങളില്ത്തന്നെ നിലനിര്‍ത്തുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.

