ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

Breaking News India

ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പണമുണ്ടാക്കിയവരില്‍ മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി. 83000 കോടി രൂപയാണ് അദ്ദേഹം കഴിഞ വര്‍ഷം സമ്പാദിച്ചത്.

ലോകത്തെ 13-ാമത്തെ കോടീശ്വരനാണ് അംബാനി. ബ്ളൂംബെര്‍ഗിന്റെ കണക്കു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 9710 കോടി ഡോളറാണ്. (8,08,346 കോടി രൂപ) ഇന്ത്യയില്‍ ഏറ്റവും സമ്പന്നനും ഇദ്ദേഹം തന്നെ.

വിഭജനത്തിനു ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിസ്റ്റ് ചെയ്തതോടെയാണ് അംബാനിയുടെ സ്വത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായത്.

കഴിഞ്ഞ വര്‍ഷം പണം ഉണ്ടാക്കിയവരില്‍ രണ്ടാമന്‍ എച്ച്.സിഎല്‍ ടെക്കിന്റെ സ്ഥാപകനായ ശിവനടാറാണ് 947 കോടി ഡോളര്‍ (78,825 കോടി രൂപ) ആണ് വര്‍ദ്ധനയുണ്ടായത്. മൊത്തം ആസ്തി 2.83 ലക്ഷം കോടി രൂപയിലെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.