വ്യായാമത്തിനു മുന്നോട്ടു നടക്കുന്നതിനേക്കാള്‍ സമയലാഭവും ഗുണവും പിന്നോട്ടു നടക്കുന്നതിന്

വ്യായാമത്തിനു മുന്നോട്ടു നടക്കുന്നതിനേക്കാള്‍ സമയലാഭവും ഗുണവും പിന്നോട്ടു നടക്കുന്നതിന്

Health

വ്യായാമത്തിനു മുന്നോട്ടു നടക്കുന്നതിനേക്കാള്‍ സമയലാഭവും ഗുണവും പിന്നോട്ടു നടക്കുന്നതിന്

വ്യായാമത്തിനായി സമയം കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ചിലര്‍ നടത്തവും, മറ്റു ചിലര്‍ ജിമ്മിലും മറ്റും പോയി വ്യായാമം ചെയ്യുന്നു. നടക്കാനിറങ്ങുന്നവരാണ് അധികവും.

കാരണം അതിനു പണച്ചിലവില്ല എന്നതാണ്. ദിവസവും കൈകള്‍ വീശി അരമണിക്കൂറെങ്കിലും നടന്നാല്‍ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

എന്നാല്‍ ഏറ്റവും വലിയ പ്രശ്നം പലര്‍ക്കും സമയമില്ല എന്നതാണ്. വീട്ടിലെ ജോലിത്തിരക്കും പുറത്തുള്ള ചുമതലകളും മറ്റുമാണ് ഇതിനു കാരണം. ഇത്തരക്കാരോട് ബ്രിട്ടനിലെ പ്രമുഖ ഡോക്ടറായ മൈക്കല്‍ മോസ്ളി പറയുന്നത്, പിന്നിലേക്കു നടക്കുക എന്നതാണ്.

പിന്നിലേക്കു നടക്കുന്നതു മൂലം അത്ഭുതകരമായ മാറ്റങ്ങള്‍ ശരീരത്തിനു കാണാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ശരീരത്തിന്റെ മൊത്തത്തിലുള്ള ചലന ശേഷിയെ കൂട്ടുന്നതിനൊപ്പം അപ്പര്‍ ലോവര്‍ ബാക്ക് മസിലുകളുടെ ശക്തി കൂട്ടാനും ഇതിലൂടെ കഴിയും. ഇതോടൊപ്പം ഓര്‍മ്മ ശക്തിയും കാര്യമായി കൂടും. ചൈനക്കാരാണ് പിന്നോട്ടുള്ള നടത്തത്തിന്റെ ഗുണഗണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത്.

പിന്നിലേക്കു നടക്കുന്നതിന് മുന്നോട്ടു നടക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം ആവശ്യമാണ്. അതിനാല്‍ പിന്നോട്ടു നടക്കുമ്പോള്‍ കൂടുതല്‍ കലോറി കത്തിത്തീരുന്നു. കാലുകളുടെയും ശരീരത്തിന്റെ പിന്‍ഭാഗത്തെയും മസിലുകള്‍ക്ക് കാര്യമായ ആയാസമുണ്ടാകും.

മാത്രമല്ല തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ കൂടുതല്‍ ഉത്തേജിപ്പിക്കപ്പെടും. ഇതാണ് ബുദ്ധിയും ഓര്‍മ്മയും കൂടാന്‍ കാരണം. മുന്നോട്ട് ആയിരം ചുവട് വയ്ക്കുന്നതിനേക്കാള്‍ ഗുണമാണ് പിന്നിലേക്ക് നൂറു ചുവടു വയ്ക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.