യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

Asia Breaking News USA

ചൈനയില്‍ വിലക്ക്; യു.എസില്‍ 20 ലക്ഷം ചൈനക്കാരെ ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം

വീഷിംഗ്ടണ്‍: ചൈനയില്‍ സുവിശേഷീകരണത്തിനു ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കും മൂലം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ചൈനക്കാരെ കൈവിടാതെ അവര്‍ക്കായി പ്രവര്‍ത്തിക്കുന്നു.

കോവിഡ് മഹാമാരിക്കു ശേഷം ചൈനയില്‍നിന്നു യു.എസിലേക്കുള്ള കുടിയേറ്റം മൂന്നു വര്‍ഷത്തിനു ശേഷം പുനരാരംഭിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ചൈനീസ് കുടിയേറ്റക്കാര്‍ യു.എസിലാണ് താമസിക്കുന്നത്.

യു.എസില്‍ ഇപ്പോള്‍ 20 ലക്ഷത്തിലധികം ചൈനീസ് പൌരന്മാരുണ്ടെന്നാണ് കണക്കുകള്‍. ചൈനയില്‍ സാധിക്കാത്ത കാര്യം യു.എസില്‍ നടപ്പാക്കുകയാണ് ബൈബിള്‍ ഫോര്‍ ചൈന എന്ന മിഷന്‍ സംഘടന.

യു.എസിലെ ചൈനീസ് ക്രിസ്ത്യന്‍ സഭകളുടെ സഹകരണത്തോടെ സുവിശേഷത്തിന്റെ വാതില്‍ തുറക്കുകയാണ് മിഷന്‍ സംഘടന.

പ്രവാസികളായ ചൈനീസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൈബിള്‍ വിതരണം ചെയ്യുകയും അതിലൂടെ സുവിശേഷീകരണം നടത്തുകയുമാണ് ചെയ്യുന്നതെന്ന് ബിഎഫ്സിയുടെ നേതാവ് കുര്‍ട്ട് റോവന്‍സ്റ്റൈന്‍ പറയുന്നു.

ചൈനയില്‍ കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും മറ്റ് ആത്മീക യോഗങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

18 വയസ്സിനു താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പള്ളികളിലോ പ്രാര്‍ത്ഥനാ കൂട്ടങ്ങളിലോ പോകുവാന്‍ അനുവാദമില്ല.

ഒരു പക്ഷെ ദൈവത്തിന്റെ ഒരു വലിയ പദ്ധതിയായിരിക്കാം ചൈനീസ് കുട്ടികള്‍ പഠനത്തിനും മറ്റും യു.എസിലേക്കു പോകുന്നത്.

അവരുടെയിടയില്‍ സ്വാതന്ത്ര്യത്തോടെ ദൈവവചനം പങ്കു വെയ്ക്കുകയും അവരെ ക്രിസ്തുവിങ്കലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.