മുംബൈ സ്വദേശിയായ യുവാവ് തുടര്‍ച്ചയായി ഉറങ്ങിയത് 8 ദിവസം

മുംബൈ സ്വദേശിയായ യുവാവ് തുടര്‍ച്ചയായി ഉറങ്ങിയത് 8 ദിവസം

Health

മുംബൈ സ്വദേശിയായ യുവാവ് തുടര്‍ച്ചയായി ഉറങ്ങിയത് 8 ദിവസം

മുംബൈ: കഠിനമായി ജോലിത്തിരക്കുകളില്‍ ക്ഷീണിതരായി ഒന്നു ഉറങ്ങിക്കളയാം എന്നു ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ചിലര്‍ സമയം വച്ച് ഉറങ്ങാറുമുണ്ട്. എന്നാല്‍ മുംബൈ സ്വദേശിയായ 26 കാരന്‍ തുടര്‍ച്ചയായി ഉറങ്ങിയത് 8 ദിവസം.

ഈ 8 ദിവസത്തെ ഉറക്കത്തിനിടയില്‍ അര്‍ദ്ധ ബോധാവസ്ഥില്‍ ഭക്ഷണം കഴിക്കാനും ടോയ്ലറ്റ് ഉപയോഗിക്കുവാനും മാത്രമാണ് യുവാവിന് എഴുന്നേല്‍ക്കേണ്ടി വന്നത്.

യുവാവിന്റെ തുടര്‍ച്ചയായ ഉറക്കം കണ്ട് വീട്ടുകാര്‍ പരിഭ്രാന്തിയിലാകുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വളരെ ക്ഷീണിതനും അവശനുമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മാരും ആദ്യം ഒന്നു പതറി. പിന്നീട് വ്യക്തമായ നിരീക്ഷണത്തിനൊടുവില്‍ ആവശ്യമായ ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു.

ക്ളെയിന്‍ ലെവിന്‍ സിന്‍ഡ്രം എന്ന രോഗാവസ്ഥയാണ് യുവാവിനെന്ന് പരിശോധനയില്‍ കണ്ടെത്തി. വളരെ സങ്കീര്‍ണമായ അവസ്ഥയാണ് കെഎല്‍എസ് എന്നും ഇതിന്റെ കാരണം എന്തെന്നു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ന്യൂറോളജിസ്റ്റ് ആയ ഡോ, പ്രശാന്ത് മഖിജ പറഞ്ഞു.

തന്റെ കരിയറിലെ മൂന്നാമത്തെ കെഎല്‍എസ് കേസാണിതെന്നും 18-28 വയസിനിടയിലുള്ളവര്‍ക്കാണ് ഈ അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെങ്കിലും കെഎല്‍എസ് അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത് 35 വയസ്സുള്ള വ്യക്തിക്കായിരുന്നുവെന്നും പറയുന്നു.

ഇതൊരു വൈറല്‍ ഇന്‍ഫെക്ഷന്‍ ആണെന്നും കെഎല്‍എസ് കണ്ടുപിടിക്കാന്‍ പ്രത്യേകിച്ചു പരിശോധനകളൊന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.