വിദ്യാര്‍ഥികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വിദ്യാര്‍ഥികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

വിദ്യാര്‍ഥികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകുന്ന സമയത്തും തിരികെ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈകാണിച്ച് ലിഫ്റ്റ് ചോദിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നു.

പക്ഷെ ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറരുത്.

അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധയായി വാഹനം ഓടിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍, കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ചു പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നത് വലിയ വിപത്തിലേക്കായിരിക്കും.

അതുകൊണ്ട് അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്ന ശീലം അവസാനിപ്പിക്കുക. അപരിചിതര്‍ ചോദിക്കാതെ തന്നെ ലിഫ്റ്റ് തന്നാലും നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറാന്‍ അവസരം ഒരുക്കിയാലും സഹകരിക്കരുത്.

നടന്നു പോകുന്ന റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.