രാജ്യത്തിനു കരുത്തേകാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് ഏകാധിപതി

രാജ്യത്തിനു കരുത്തേകാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് ഏകാധിപതി

Asia Breaking News Top News

അടിച്ചമര്‍ത്തല്‍ ഭരണവും ദുരിതവും; രാജ്യത്തിനു കരുത്തേകാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് ഏകാധിപതി
പ്യോങ്യാങ്: രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് പ്രജകളോട് അഭ്യര്‍ത്ഥിക്കുന്നതിനിടെ വികാരാധീനനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.

സംസാരിക്കുന്നതിനിടെ തൂവാലകൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ വൈറലായി. രാജ്യത്തിനു കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫ് മദേഴ്സ് പരിപാടിയില്‍ കിം ആവശ്യപ്പെട്ടു.

സംസാരിക്കുന്നതിനിടെ കിം മുഖം കുനിയുന്നതും കണ്ണീരൊപ്പുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഉറച്ചുനില്‍ക്കാം. പുരുഷന്മാര്‍ സഹകരിക്കുകയും ചെയ്യണം. കിം ഓര്‍പ്പിച്ചു.

1970-80- കളില്‍ ജനസംഖ്യ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. 1990കളുടെ മദ്ധ്യത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിനുശേഷം ഉത്തര കൊറിയയില്‍ ജനസംഖ്യ കുറയാന്‍ തുടങ്ങി.

യു.എന്നിന്റെ 2023-ലെ കണക്കു പ്രകാരം ഉത്തര കൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് 1.8 ആണ്.

മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സൌജന്യ ഭവനം, സബ്സീഡികള്‍, സൌജന്യ ഭക്ഷണം, മരുന്ന്, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങി ജനസംഖ്യയിലെ കുറവ് പരിഹരിക്കാന്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് ഉത്തര കൊറിയ.

പക്ഷെ ജനങ്ങളെ അടിച്ചമര്‍ത്തി അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിച്ച് മതസ്വാതന്ത്ര്യത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി ജനങ്ങളെ കടുത്ത ദുരിതങ്ങളിലേക്ക് എത്തിച്ച ഭരണകൂടത്തിന്റെ കിരാത നടപടികളില്‍ അമര്‍ഷം പുകയുകയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.