ബൈബിളിലെ യിശ്മായേലിന്റെ സന്തതികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു.
മിഡില്‍ ഈസ്റ്റ്: ബൈബിളിലെ യിശ്മായേലിന്റെ സന്തതികള്‍ എന്നറിയപ്പെടുന്ന മിഡില്‍ ഈസ്റ്റിലെ ഒരു സമൂഹത്തിന്റെ ഇടയില്‍ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷത്തിന്റെ മുന്നേറ്റം കണ്ടു തുടങ്ങിയതായും നിരവധി പേര് യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നതായും റിപ്പോര്‍ട്ട്.
ഉല്‍പ്പത്തി 17: 20,21 ഭാഗത്ത് അബ്രാഹാമിന്റെയും ഹാഗറിന്റെയും മകനായ യിശ്മായേലിനോടു ദൈവം പറഞ്ഞ ഭാവി അനുഗ്രഹത്തിന്റെതെന്നു രേഖപ്പെടുത്തിയിരിക്കുന്ന ഞാന്‍ നിന്നെ സന്താന പുഷ്ടിയുള്ളവനായി വര്‍ദ്ധിപ്പിക്കും അവന് പന്തണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും, ഞാന്‍ അവനെ വലിയൊരു ജാതിയാക്കും എന്നു വിവരിക്കുന്നു.
യിശ്മായേലിന്റെ പിന്‍ഗാമികള്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ഉടനീളം ചിതറിക്കിടക്കുകയാണ്. ചരിത്ര പരമായി അവര്‍ സുവിശേഷത്തെ പരസ്യമായി എതിര്‍ക്കുകയും പ്രതികൂലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ്.
എന്നാല്‍ ഈ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയെന്നാണ് യിശ്മായേല്യരുടെ സമൂഹം എന്നറിയപ്പെടുന്നവരുടെ ഇടയില്‍ ക്രൈസ്തവ മിഷണറി പ്രവര്‍ത്തനം നടത്തുന്ന അണ്‍ചാര്‍ട്ടഡ് മിനിസ്ട്രീസ് പ്രസിഡന്റ് ടോം ഡോയല്‍ വെളിപ്പെടുത്തുന്നത്.
അവരുടെ ഭൂതകാലത്തെ ഉല്‍പ്പത്തിയിലെ യിശ്മായേലുമായി ബന്ധിപ്പിച്ചാണ് ഒരു അനുഭവത്തിലേക്ക് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാല്‍ ബന്ധിപ്പിക്കുകയാണ് ഞങ്ങള്‍.
അവരുടെ വിശ്വാസത്തിലൂടെയുള്ള യാത്ര പലപ്പോഴും എത്തിക്കുന്നത് യേശുവിങ്കലേക്കാണ്. ഇതിനു പ്രധാനമായി സംഭവിക്കുന്നത് യേശുവിനെക്കുറിച്ചുള്ള സ്വപ്നം കാണലും അതിന്റെ അര്‍ത്ഥം തേടലുമാണ്. ഡോയല്‍ വിശദീകരിക്കുന്നു.
അടുത്തപടി യേശുവിന്റെ അനുയായികളെ കണ്ടുമുട്ടുകയാണ്. തീവ്രവാദം, പട്ടിണി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ ഒട്ടനവധി പ്രതിസന്ധികളാല്‍ കഴിയുന്ന പ്രദേശങ്ങളില്‍ യിശ്മായേല്യരും താമസിക്കുന്നു.
ആത്മാവിന്റെ അനുഭവങ്ങള്‍ അവരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുന്നു. തുടര്‍ന്ന് അവരോട് ദൈവവചനം പങ്കുവെയ്ക്കുന്നു. പഠിപ്പിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ സഭയായി തീരുന്നു. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഡോയല്‍ പറയുന്നു.

