ഗാസയ്ക്കു സമീപമുള്ള ബൈബിള്‍ പ്രാധാന്യമുള്ള യിസ്രായേലിന്റെ ബ്രെഡ് ബാസ്ക്കറ്റ് വീണ്ടെടുക്കുന്നു.
യെരുശലേം: യിസ്രായേലില്‍ ഗാസയ്ക്കും നെഗേവ് മരുഭൂമിയ്ക്കും ഇടയിലുള്ള സുപ്രധാന കാര്‍ഷിക മേഖലയായ യിസ്രായേലിന്റെ ബ്രെഡ് ബാസ്ക്കറ്റ് (അപ്പം കൊട്ട) എന്നറിയപ്പെടുന്ന ബൈബിളിലെ പുരാതന സ്ഥലം വീണ്ടെടുക്കാന്‍ പദ്ധതി.
യിസ്രായേലിലെ 60 ശതമാനം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇവിടെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എയ്ന് ഹബീസര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശം ബൈബിളില്‍ 1 ശമുവേല്‍ 30-ാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ബെസോര്‍ തോട് ആണ്.
അവിടെ ഭാവിയിലെ രാജാവായ ദാവീദും അദ്ദേഹത്തിന്റെ യോദ്ധാക്കളും അവരുടെ പുരാതന ശത്രുക്കളായ അമാലേക്യരെ വഴിതിരിച്ചു വിടുന്നതിനു മുമ്പ് അല്പനേരം വിശ്രമിക്കുകയും വീണ്ടും ഒന്നിക്കുകയും ചെയ്ത സ്ഥലമാണ്.
അമാലേക്യര്‍ സിക്ളാഗിനെ ജയിച്ചു അതിനെ തീവെച്ചു നശിപ്പിച്ചു വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയപ്പോള്‍ ദാവീദും യോദ്ധാക്കളും യുദ്ധം ചെയ്ത് അപഹരിച്ചുകൊണ്ടുപോയതിനെയൊക്കെയും വീണ്ടെടുത്തതായി വായിക്കുന്നു.
ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തെത്തുടര്‍ന്ന് എയ്ന് ഹബീസറിലെ വിളകള്‍ ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. യിസ്രായേലിന്റെ സുപ്രധാനമായ വിള ഉല്‍പ്പന്നങ്ങള്‍ മുന്തിരി ഉള്‍പ്പെടെ ചീഞ്ഞു നാറുന്നു. ഉടന്‍ ഒരു നടപടി ഉണ്ടായില്ലെങ്കില്‍ അത് യിസ്രായേലിനു തന്നെ വലിയ സാമ്പത്തിക വിനാശമായി മാറും.
സിറ്റിസെര്‍വ് ഇന്റര്‍നാഷണലിന്റെ ഗവണ്മെന്റ് റിലേഷന്‍സ് വൈസ് പ്രസിഡന്റ് ടോഡ് ലാംഫെയര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ആഭ്യന്തരമായും ലോകമെമ്പാടുമുള്ള ദുരന്ത നിവാരണത്തിനായി ചര്‍ച്ചുകളുടെ ലാഭയിച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സഹകരണ ശൃംഖലയാണ് സിറ്റി സെര്‍വ്.
സിറ്റി സെര്‍വിനും വിദൂര ഗ്രാമം ദത്തെടുക്കുന്ന മറ്റ് മൂന്ന് സഖ്യ സംഘടനകള്‍ക്കും വേണ്ടി ലാംഫെയര്‍ എയ്ന് ഹബീസറിലേക്കുള്ള ഒരു അന്വേഷണ സംഘത്തെ തന്നെ നിയമിച്ചിരുന്നു.
അറബികളും യഹൂദരും ഒരുപോലെ ഇവിടത്തെ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നു. ഗാസയില്‍നിന്നു 3 മൈല്‍ കിഴക്കായി തന്ത്രപരമായി സ്ഥിതി ചെയ്യുന്ന മോഷവ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരം യിസ്രായേലി കാര്‍ഷിക സമൂഹമാണ് എയ്ന് ഹബീസര്‍.
ഏകദേശം 320 കുടുംബങ്ങളും 460 കുട്ടികള്‍ ഉള്‍പ്പെടെ 1,100 ലധികം താമസക്കാര്‍ ഇവിടെ പാര്‍ക്കുന്നു. 1982-ല്‍ ആണ് ഈ സമൂഹം ഇവിടെ സ്ഥാപിതമായത്. ഹമാസ് ആക്രമണ സമയത്ത് ഇവിടത്തെ ധീരരായ ആളുകള്‍ ഹമാസിനെതിരെ ആവുന്ന രീതിയില്‍ അസാധാരണമായി പൊരുതി.
ഒരു തീവ്രവാദി പോലും മോഷവില് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ആര്‍ക്കും ഒരു ജീവന് പോലും നഷ്ടമാകാതെവണ്ണം ചെറുത്തുനിന്ന 90 ശതമാനം നിവാസികളും മറ്റൊരു സ്ഥലത്തേക്കു സുരക്ഷിതമായി പോയതിനാല്‍ കാര്‍ഷിക വിളകള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നു.
സാധാരണ വിളവെടുക്കേണ്ട ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചില്ല. ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യിസ്രായേലിലുടനീളം ഭക്ഷ്യവില കുത്തനെ ഉയരുമെന്ന് ലാംഫെയര്‍ മുന്നറിയിപ്പു നല്കി.

