വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നു പഠനം

വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നു പഠനം

Health

വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നു പഠനം

ജോലിത്തിരക്കുകള്‍കൊണ്ടോ, യാത്രകളുടെ ആലസ്യം കൊണ്ടോ ചിലര്‍ രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരുമാണ്.

എന്നാല്‍ ഈ ശീലം ദോഷകരമാണെന്നാണ് അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍ നടത്തിയ ഒരു പഠനത്തിലാണ് രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹ സാദ്ധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്ടെത്തിയത്.

63676 നഴ്സുമാരില്‍ 2009-2017 കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ തങ്ങള്‍ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്‍ക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.

35 ശതമാനം പേര്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്‍ തങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റയും ഇടയിലുള്ള സമയമാണ് പാലിക്കാറുള്ളതെന്നും റിപ്പോര്‍ട്ടു ചെയ്തു.

ശരിയായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

പ്രമേഹ സാധ്യത മറ്റ് രണ്ട് സംഘങ്ങളെ അപേക്ഷിച്ച് വൈകി ഉറങ്ങുന്ന 11 ശതമാനം പേരില്‍ 19 ശതമാനം അധികമാണെന്ന് നിരീക്ഷിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.