ജോലിക്കു പോകാന്‍ തടസ്സം; ചൈന വന്‍ മതിലിന്റെ ഒരു ഭാഗം തകര്‍ത്ത് തൊഴിലാളികള്‍
ബീജിംഗ്: ലോകാത്ഭുതങ്ങളിലൊന്നും ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത വസ്തുവുമായ ചൈനാ മതിലിന്റെ ഒരു ഭാഗം തകര്‍ത്ത കേസില്‍ രണ്ടു തൊഴിലാളികള്‍ അറസ്റ്റില്‍ .
സെന്‍ട്രല്‍ ഷാംഗ്സി പ്രവിശ്യയിലെ തൊഴിലാളികളായ 30 കാരനെയും 55 കാരിയെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജോലി സ്ഥലത്തേക്കു പോകാനുള്ള എളുപ്പ വഴിക്കു വേണ്ടിയാണ് ചരിത്ര സ്മാരകമായ വന്‍ മതില് ഇവര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തിയെന്നാണ് റിപ്പോര്‍ട്ട്.
മതിലിനു സമീപം ജോലി ചെയ്യുന്ന ഇവരുടെ ജോലിസ്ഥലത്തേക്ക് മണ്ണുമാന്തി യത്രം കൊണ്ടുപോകുന്നതിനുവേണ്ടിയാണ് മതില് തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു. മതില് തകര്‍ത്തതിനെക്കുറിച്ച് ആഗസ്റ്റ് 24-നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തത്. 1987-ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വന്‍ മതില് ബിസി 220നും എഡി 1600 കളിലെ മിംഗ് രാജവംശകാലത്തിനുമിടയിലാണ് നിര്‍മ്മിച്ചത്. വന്‍ മതില് നശിച്ചു തുടങ്ങിയെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
അതിനാല്‍ ചൈനീസ് ഭരണകൂടം വന്‍ മതില് സംരക്ഷിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. വന്‍ മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹ കുറ്റത്തിന് സമാനമായ കുറ്റമായാണ് കരുതപ്പെടുന്നത്.

