പഴങ്ങള്‍ എങ്ങനെ കഴിക്കാം
മുറിച്ച പഴങ്ങള്‍ താമസിച്ചു കഴിക്കാന്‍ പാടില്ല. പഴങ്ങള്‍ മുറിച്ച് അധിക നേരം വയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങളുടെ അളവ് കുറയുന്നു. കൂടാതെ രുചിയും നഷ്ടപ്പെടുന്നു. രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം.
പഴങ്ങളിലെ പഞ്ചസാര ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. കൂടാതെ ആരോഗ്യത്തെയും ബാധിക്കുന്നു.
അതുപോലെ പഴുക്കാത്തതോ തണുത്തതോ ആയ പഴങ്ങള്‍ കഴിക്കുന്നത് ദഹനക്രീയയെ തടസ്സപ്പെടുത്തുന്നു. ഇത് അസിഡിറ്റി, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പഴങ്ങള്‍ കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനപ്രക്രീയയെ തടസ്സപ്പെടുത്തുന്നു.
കാരണം മിക്ക പഴങ്ങളിലും ഉയര്‍ന്ന അളവില്‍ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റിക്കും കാരണമാക്കുന്നു.
ശരീരത്തില്‍ അമിതമായ വെള്ളം ലഭിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ഓക്കാനം, തലവേദന, മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

