കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ്

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ്

Breaking News Global Health

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ്

ലണ്ടന്‍ ‍: കോവിഡിനേക്കാള്‍ മാരകമായ ആഗോള മഹാമാരിയായി പുതിയ ഡിസീസ് എക്സ് മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.കെ. വാക്സിന്‍ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യ വിദഗ്ദ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഡബ്ളിയുഎച്ച്ഒ ആണ് പുതിയ രോഗാണുവിന് ഡിസീസ് എക്സ് എന്ന് പേരിട്ടത്. പുതിയ രോഗാണു വൈറസോ, ബാക്ടീരിയയോ, ഫംഗസോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവില്‍ ഇല്ലെന്നതും ആശങ്ക ഉയര്‍ത്തുന്നു.

1918-20 കാലഘട്ടത്തില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്ളൂ പോലെ കടുപ്പമേറിയതാകും ഡിസീസ് എക്സ് എന്നാണ് വിലയിരുത്തല്‍ ‍. അന്ന് ലോകമെമ്പാടും 50 ദശലക്ഷം ആളുകളാണ് മരണമടഞ്ഞത്. അതുപോലെ ഭീകരമാകും പുതിയ രോഗവും.

ഇതിനെ നേരിടാന്‍ കൂട്ട വാക്സിനേഷനായും ഡോസുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ കൈമാറാനായും ലോകം തയ്യാറെടുക്കണം. ഇതുവരെ ശാസ്ത്രജ്ഞര്‍ ആകെ 25 വൈറസ് ഫാമിലിയെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

എന്നാല്‍ തിരിച്ചറിയപ്പെടാത്ത ഒരു ദശലക്ഷത്തിലേറെ വേരിയന്റുകളുണ്ട്. ഒരു സ്പീഷീസില്‍നിന്നു മറ്റൊന്നിലേക്കു രോഗം പരത്താന്‍ ശേഷിയുള്ളവയും കൂട്ടത്തിലുണ്ടാകും.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കേറ്റ് ബിങ്ങാം പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഇപ്പോഴും പൂര്‍ണമായി വിട്ടുമാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.