നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ളോക്ക് ചെയ്യാം, മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി പോലീസ്

നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ളോക്ക് ചെയ്യാം, മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി പോലീസ്

Breaking News Others

നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ളോക്ക് ചെയ്യാം, മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി പോലീസ്

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വളരെ പരിഭ്രാന്തരാകും. ആദ്യം എന്തുചെയ്യണണെന്നറിയാതെ ഭാരപ്പെടുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി പോലീസ്.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സമീപത്തെ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കുക.

പരാതിയില്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്നു സര്‍വ്വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണ്‍ ഉപയോഗിച്ച സിം കാര്‍ഡിന്റെ ഡ്യൂപ്ളിക്കേറ്റ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതുവഴി നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയും.
നഷ്ടമായ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നമുക്ക് തന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും.
https://www.google.com/android/find എന്ന ഗൂഗിള്‍ ലിങ്ക് ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

നഷ്ടമായ ഫോണിലെ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൌണ്ട് ലോഗിന്‍ വിവരം ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിംഗ് ചെയ്യാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും.

കൂടാതെ ഇറേസ് ഡിസൈഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം വഭ്യമാകുകയുള്ളു.

സിങ്ക് അക്കൌണ്ട്, പാസ്വേഡ് എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പോണില്‍ കഴിവതും സൂക്ഷിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.