ബീഹാര്‍ മിഷന്‍ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ഓഫീസിന് തറക്കല്ലിട്ടു
തിരുവല്ല : ബീഹാര്‍ മിഷന്‍ മുണ്ടിയപ്പള്ളിയില്‍ ആരംഭിക്കുന്ന പാസ്റ്റേഴ്സ് കെയര്‍ സെന്ററിന്റെ ഓഫീസ് കെട്ടിടത്തിന് ജൂണ്‍ പതിമൂന്നാം തീയതി റവ. പി.ജെ. ജെയിംസ് (ഓവര്‍സിയര്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരള) തറക്കല്ലിട്ടു. തുടര്‍ന്ന് നടന്ന ആലോചനാ യോഗത്തില്‍ പാസ്റ്റര്‍ തോമസ് എം പുളിവേലില്‍ അദ്ധ്യക്ഷത വഹിക്കുകയും, കാനം അച്ചന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ഒരു പുരുഷായുസ് മുഴുവന്‍ ദൈവവേല ചെയ്യുകയും ഇപ്പോള്‍ ആരുടെയും ആശ്രയവുമില്ലത്തതുമായ ദൈവദാസന്മാരെ സംരക്ഷിക്കുക എന്ന ബീഹാര്‍ മിഷന്റെ ദര്‍ശനവും ദൌത്യവും സംബന്ധിച്ച കര്‍മ്മപദ്ധതികളെക്കുറിച്ച് പാസ്റ്റര്‍ അലക്സ് ജേക്കബ് (ഡയറക്ടര്‍ ബീഹാര്‍ മിഷന്‍ ) വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ജെയ്സ് പാണ്ടനാട് നേതൃത്വം കൊടുത്തു.
സജി ഫിലിപ്പ് തിരുവഞ്ചൂര്‍ (ഗുഡ് ന്യൂസ്), ഷാജി അലിമുക്ക് (ഇടയ ലേഖനം), അനിയന്‍ കുഞ്ഞ് കെ.കെ. (സോള്‍ വിന്നേഴ്സ്), കെ.കെ. രവി (ആക്ട്സ് ഫെലോഷിപ്പ് ഇന്റര്‍നാഷനല്‍ ), മോന്‍സി മാങ്കുളങ്ങര (പി.സി.ഐ. ജനറല്‍ ട്രഷറാര്‍ ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രമുഖ സഭാ സംഘടനാ നേതാക്കന്മാരും മാധ്യമ പ്രവര്‍ത്തകരും ആശംസകളറിയിച്ചു. ബീഹാര്‍ മിഷന്‍ പാസ്റ്റേഴ്സ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തന രീതികള്‍ , ഭാവി പ്രൊജക്ടുകള്‍ എന്നിവയെക്കുറിച്ച് പസ്റ്റര്‍ ഷെര്‍വിന്‍ ജേക്കബ് (പ്രസിഡന്റ് ബീഹാര്‍ മിഷന്‍ ) അറിയിച്ചു. സന്തോഷ് ജോസഫ് കൃതജ്ഞത അറിയിച്ചു. ശാലേം വോയ്സ് ഗാനങ്ങള്‍ ആലപിച്ചു.

