ഹെര്‍മ്മഗെദ്ദോനുമായി ബന്ധമുള്ള പുരാവസ്തു മൊസൈക്ക് യിസ്രായേലില്‍നിന്നും യുഎസിലേക്കു മാറ്റും

ഹെര്‍മ്മഗെദ്ദോനുമായി ബന്ധമുള്ള പുരാവസ്തു മൊസൈക്ക് യിസ്രായേലില്‍നിന്നും യുഎസിലേക്കു മാറ്റും

Breaking News Middle East

ഹെര്‍മ്മഗെദ്ദോനുമായി ബന്ധമുള്ള പുരാവസ്തു മൊസൈക്ക് യിസ്രായേലില്‍നിന്നും യുഎസിലേക്കു മാറ്റും

യെരുശലേം: യിസ്രായേലിലെ ജയിലില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍മ്മഗെദ്ദോനില്‍ യേശുക്രിസ്തു ദൈവം എന്നു ഗ്രീക്കില്‍ രേഖപ്പെടുത്തിയ പുരാതന മൊസൈക്ക് ഇവിടെനിന്നും യു.എസിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

വടക്കന്‍ യിസ്രായേലിലെ റോമന്‍ കാലഘട്ടത്തിലെ ഒരു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഗിദ്ദോ മൊസൈക് ലോകത്തിലെ ആദ്യകാല ക്രിസ്ത്യന്‍ ആരാധനാ ഹാളില്‍നിന്നും ലഭിച്ച അവശിഷ്ടമാണെന്നാണ് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നത്. 2004 മുതല്‍ 2008 വരെ നടത്തിയ ഒരു ഖനനത്തിലാണ് ഈ അമൂല്യ പുരാവസ്തു മൊസൈക് കണ്ടെടുത്തത്.

ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന “ദൈവമായ യേശുക്രിസ്തുവിനു” എന്ന വാചകവും പുരാവസ്തു അതോറിട്ടിയിലെ ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു.

ഇതോടെ പ്രദേശത്തെ പുരാതന ക്രിസ്ത്യന്‍ പൈതൃകത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി വെളിപ്പെട്ടതായി ഗവേഷകര്‍ പറഞ്ഞു. ജയിലില്‍ സൂക്ഷിച്ചിരുന്ന ഈ മൊസൈക് പാളി ജയില്‍ വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെനിന്നും മാറ്റുന്നത്.

മൊസൈക്കിനെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വാഷിംഗ്ടണ്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയം തന്നെയാണ്. ഇവിടെത്തന്നെ സൂക്ഷിക്കാനാണ് പദ്ധതി. മെഗിദ്ദോ ബൈബിളിലെ ഹെര്‍മ്മഗെദ്ദോന്‍ യുദ്ധത്തെക്കുറിച്ച് പ്രവചനത്തിലുണ്ട്.

അന്ത്യ കാലത്ത് യേശുവും ദൂതന്മാരും ഈ ലോകത്തിലെ അന്ധകാര ശക്തികളും അവരുടെ സൈന്യവുമായി നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിനായി മെഗിദ്ദോ താഴ്വരയിലെ ഹെര്‍മ്മഗദ്ദോന്‍ വേദിയാകുമെന്ന് ബൈബിള്‍ പറയുന്നു. (വെളി. 16:12-16)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.