യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

Breaking News Europe Top News

യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

ക്വീവ്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ആചരിച്ചുവരുന്ന ക്രിസ്തുമസ് ദിനം യുക്രൈന്‍ ജനുവരി 7 എന്നത് ഡിസംബര്‍ 25ലേക്ക് മാറ്റി ഔപചാരികമായി അംഗീകരിച്ചു. ഇതു സംബന്ധിച്ചുള്ള നിയമ ഉത്തരവില്‍ വെള്ളിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി ഒപ്പുവച്ചു.

ജനുവരി 7-ന് ക്രിസ്തുമസ് ആഘോഷം അടിച്ചേല്‍പ്പിക്കുക എന്നതുള്‍പ്പെടെ റഷ്യന്‍ പൈതൃകം ഉപേക്ഷിക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് നിയമത്തോട് അനുബന്ധിച്ചുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

യുക്രൈനിനെതിരായ റഷ്യയുടെ 17 മാസത്തെ അധിനിവേശ ആക്രമണത്തിന് ആക്കം കൂട്ടിയപ്പോള്‍ റഷ്യ ആചരിച്ചുവന്ന പല പാരമ്പര്യങ്ങളും യുക്രേനിയക്കാര്‍ സ്വയം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യ ക്രിസ്തുമസ് ദിനം വര്‍ഷങ്ങളായി ജനുവരി 7-നാണ് ആചരിച്ചു വരുന്നത്. യുക്രൈനും ഇതേ ദിനം തന്നെയാണ് ക്രിസ്തുമസ് ദിനമായി ആചരിച്ചു വന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 25-ന് ചില യുക്രേനിയക്കാര്‍ ക്രിസ്തുമസ് ആചരിക്കുകയുണ്ടായി.

ഇത് രാജ്യം ഇപ്പോള്‍ പൊതുവായി അംഗീകരിക്കുകയാണ്. യുക്രൈനിലെ ഓര്‍ത്തഡോക്സ് സഭയുടെ മേല്‍ പരമാധികാരം അവകാശപ്പെടുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും മറ്റ് ചില കിഴക്കന്‍ ഓര്‍ത്തഡോക് പള്ളികളും പുരാതന ജൂലിയന്‍ കലണ്ടര്‍ ആണ് ഉപയോഗിച്ചു വരുന്നത്.

മിക്ക സഭകളും മതേതര ഗ്രൂപ്പുകളും ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ 13 ദിവസം കഴിഞ്ഞ് ആ കലണ്ടറില്‍ ജനുവരി 7-നാണ് ക്രിസ്തുമസ് ദിനം. 16-ാം നൂറ്റാണ്ടിലാണ് കത്തോലിക്കാ സഭ ആദ്യമായി ആധുനികവും ജ്യോതിശാസ്ത്രപരമായി കൃത്യവുമായ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത്.

റഷ്യന്‍ പൈതൃകം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി മറ്റു ചില ഔദ്യോഗിക ദിനങ്ങളും യുക്രൈന്‍ മാറ്റി. യുക്രൈന്റെ ദേശീയ ദിനം ജൂലൈ 18-ല്‍നിന്ന് ജൂലൈ 15 ആക്കി, വിമുക്തഭടന്മാരെ അനുസ്മരിക്കുന്ന ഡിഫന്‍ഡേഴ്സ് ഡേ ഒക്ടോബര്‍ 14-ല്‍നിന്ന് ഒക്ടോബര്‍ 1-ലേക്ക് മാറ്റി.

രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി സൈന്യത്തിന്റെ പരാജയം ആഘോഷിക്കുന്ന റഷ്യ മെയ് 9 എന്ന ദിനം യുക്രൈന്‍ മെയ് 8 ആക്കി. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനമായി ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലെ ജനങ്ങളും ആചരിക്കുന്നു.

എന്നാല്‍ വിശുദ്ധ ബൈബിളില്‍ ഇതു വ്യക്തമായി പറയുന്നില്ല. യേശു ജനിച്ച ദിവസം ഡിസംബര്‍ മാസത്തിലല്ല എന്ന് അന്നത്തെ സാഹചര്യങ്ങള്‍ വച്ച് നോക്കിയാല്‍ മതിയാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.