ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി

Breaking News Top News

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി ഫിലിപ്പീന്‍സ്

മനില: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലപ്പീന്‍സില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകളും പിഢനങ്ങളും നടത്തുന്നതില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ക്രിസ്തയന്‍ മിഷണറിമാരെയും പുരോഹിതരെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്തെ കത്തോലിക്കാ വിഭാഗങ്ങളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഒരുപോലെ ഭരണകൂട വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടുകയാണെന്നാണ് ആരോപണം. ഫിലിപ്പീന്‍സിലെ ന്യൂ പീപ്പിള്‍സ് പോരാളികള്‍ കമ്മ്യൂണിസ്റ്റ് വിപ്ളവത്തെ പിന്തുണയ്ക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്നതായി പലരും ആരോപിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സിന്റെ സായുധ വിഭാഗമായ എന്‍പിയെയിംലാക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്ന് ആരോപിച്ച് ലോകമെമ്പാടുമുള്ള ആംഗ്ളിക്കന്‍ കൂട്ടായ്മയുടെ സ്വതന്ത്ര അംഗമായ പ്രൊട്ടസ്റ്റന്റ് ഇഗ്ളേഷ്യ ഫിലിപ്പിന്‍സ് ഇന്‍ഡിപ്പെന്‍ഡന്റ് (എഎഫ്ഐ) യ്ക്കെതിരെ ഭരണകൂടം നടപടികളെടുത്തിരുന്നു.

എഎഫ്ഐ കക്കമ്യൂണിസ്റ്റ് സംഘടനയ്ക്കു സഹായം നല്‍കിയെന്നു ആരോപിക്കാനുള്ള കാരണം 2022 ജൂണ്‍ 3-ന് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ഇലോകോസ് നോര്‍ട്ടെ പ്രവിശ്യയില്‍ ഒരു എഎഫ്ഐ കത്തീഡ്രലിനും ബിന്ന ടൌണിലെ ചര്‍ച്ചിനും മുന്നില്‍ പോസ്റ്റുകളും ലഘുലേഖകളും കണ്ടെത്തിയെന്ന കാരണ പറഞ്ഞാണ്.

പിന്നീട് 2022 ഓഗസ്റ്റില്‍ ദരിദ്ര ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് സഹായമായി പ്രവര്‍ത്തച്ച കത്തോലിക്കാ മിഷന്‍ ഗ്രൂപ്പായ ആര്‍എംപിയിലെ അഞ്ച് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 മിഷണറിമാരെ തടഞ്ഞുവച്ച് ഭീകരവാദത്തിന് ധനസഹായം നല്‍കിയെന്ന കുറ്റം ചുമത്തുകയും ഫണ്ട് കൈമാറ്റം ചെയ്തെന്ന് ആരോപിക്കുകയും ചെയ്തു.

ക്രൈസ്തവ സമൂഹത്തെ റെഡ്-ടാഗ്ഗിങ് എന്ന പേരില്‍ മുദ്ര ചാര്‍ത്തിയാണ് നിശ്ശബ്ദരാക്കുന്നത്. ഫിലിപ്പിയന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂണിയറും വൈസ് പ്രസിഡന്റ് സാറാ ഡുട്ടേര്‍ട്ടുമാണ് ക്രൈസ്തവര്‍ക്കെതിരെ ആരോപണങ്ങളും നടപടികളുമായി മുന്നോട്ടു പോകുന്നത്.

റെഡ് ടാഗ്ഗിങ് ഇരകള്‍ പലപ്പോഴും അപ്രത്യക്ഷരാകുകയോ തടവിലാക്കപ്പെടുകയോ പീഢിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ ‍.

ക്രൈസ്തവരുടെ പ്രേക്ഷിത-സന്നദ്ധ മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണ് കമ്മ്യൂണിസ്റ്റ് അനുഭാവ ആരോപണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.

രാജ്യത്തെ 88 ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഇതില്‍ 79 ശതമാനം കത്തോലിക്കരാണ്. ഭരണകൂടത്തിലും ക്രൈസ്തവര്‍ തന്നെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.