വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി

വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി

Asia Breaking News

വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി

ബാങ്കോക്ക്: വിമാനത്താവളത്തിലെ എസ്ക്കലേറ്ററില്‍ കാല്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചു മാറ്റി. തായ്ലന്‍ഡിലാണ് സംഭവം.

ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്ക്കലേറ്ററിലാണ് കാല്‍ കുടുങ്ങിയത്. എസ്ക്കലേറ്ററിന്റെ അവസാനഭാഗമെത്തിയപ്പോഴാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്.

തെക്കന്‍ നഖോണ്‍ സി തമ്മരത്ത് പ്രവിശ്യയിലേക്ക് വിമാനം കയറുന്നതിനായി രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അപകടം.

എന്നാല്‍ ഉടന്‍ തന്നെ വിമാന അധികൃതര്‍ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിലൊടുവിലാണ് 58 കാരിയെ എസ്ക്കലേറ്ററില്‍നിന്നും രക്ഷിക്കനായത്.

ഇവരുടെ കാലില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും കാലിനു ഗുരുതര പരിക്കേറ്റതിനാല്‍ മുറിച്ചു കളയണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

അപകടത്തെ കുറിച്ച് എഞ്ചിനിയറിംഗ് ടീം അന്വേഷണം നടത്തുമെന്നും യാത്രക്കാരിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും വഹിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.