മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

Health

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടവ
മളക്കാലം ചില പകര്‍ച്ചവ്യാധികളുടെകൂടി കാലമാണ്. പ്രായവ്യത്യാസമില്ലാതെ വിവിധ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

അതിനായി ഭക്ഷണ ശീലത്തിലും നമുക്ക് ചില മുന്‍ കരുതലുകള്‍ എടുക്കാം. ആദ്യം നമ്മള്‍ ശുചിത്വം പാലിക്കാന്‍ ശ്രമിക്കണം.

തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി ഭക്ഷണത്തിലും ഉള്‍പ്പെടുത്തേണ്ട അത്യാവശ്യ കാര്യങ്ങളുണ്ട്.

ഇലക്കറികള്‍ ‍: ഏതു കാലാവസ്ഥയിലും ഇലക്കറികള്‍ ആരോഗ്യത്തിനു നല്ലതാണ്. വൈറ്റമിന്‍ ‍, ആന്റിഓക്സിഡന്റ്സ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇലക്കറികള്‍ ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും കുടലിന്റെയും മറ്റും പ്രവര്‍ത്തനം സുഗമമാക്കാനും ഇതുകൊണ്ടു പ്രയോജനപ്പെടും.

സിട്രസ് പഴങ്ങള്‍ ‍: ഓറഞ്ച്. നാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങള്‍ ആരോഗ്യത്തിനു വളരെ നല്ലതാണ്. വൈറ്റമിന്‍ സികൊണ്ട് സമ്പന്നമാണ് ഇവ. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പഴങ്ങള്‍ സഹായിക്കും. മഴക്കാലത്ത് ഇവ കഴിക്കുന്നതുമൂലം ചുമ, ജലദോഷം മുതലായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

മഞ്ഞള്‍ ‍: ഒട്ടനവധി ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍ ‍. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന സജീവ സംയുക്തത്തിന് ശക്തമായ ആന്റി ഇന്‍ഫ്ളമേറ്ററി , ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനത്തെ സുഗമമാക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകളും ദഹനനാളത്തിന്റെ തകരാറുകളും ഉള്‍പ്പെടെയുള്ള മഴക്കാല സംബന്ധമായ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി: വെളുത്തുള്ളിയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇതിലെ അലിസിന്‍ എന്ന സംയുക്തം ആന്റീ ബാക്ടീരിയല്‍ ‍, ആന്റി വൈറല്‍ ‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്.

വെളുത്തുള്ളി മഴക്കാലത്തെ ജലദോഷം, ചുമ എന്നിവ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.