ഇസ്ളാമിക രാജ്യങ്ങളില്‍ മുസ്ളീം സ്ത്രീകള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടതായി മിഷണറിമാരുടെ സാക്ഷ്യം
സ്പ്രിംഗ്ഫീല്‍ഡ്: ഇസ്ളാമിക രാജ്യങ്ങളില്‍ ഒട്ടനവധി മുസ്ളീം സ്ത്രീകള്‍ യേശുക്രിസ്തുവിനെ സ്വപ്നങ്ങളിലൂടെ കണ്ടുമുട്ടിയതായി രണ്ട് അസ്സംബ്ളി ഓഫ് മിഷണറിമാരുടെ സാക്ഷ്യം.
യു.എസിലെ മിസ്സോറിയില്‍ സ്പ്രിംഗ് ഫീല്‍ഡിലെ സെന്‍ട്രല്‍ അസ്സംബ്ളിയിലെ സീനിയര്‍ പാസ്റ്ററായ ജെയിംസ് ബ്രാഡ് ഫോര്‍ഡും മിഷണറി ഡിക് ബ്രോഗ്ഡനുമാണ് തങ്ങളുടെ മിഷന് അനുനഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.
ഏതൊരു ഇസ്ളാമിക രാജ്യവും ഒരു ക്രിസ്ത്യാനിക്ക് അപകടകരമായ സ്ഥലമാണെന്നും തുറന്ന സുവിശേഷീകരണത്തിനുള്ള അവസരങ്ങള്‍ കുറവാണെന്നും അവര്‍ സമ്മതിക്കുന്നു.
എന്നിട്ടും മുസ്ളീങ്ങളായവര് യേശുവിനെ സ്വപ്നത്തില്‍ കണ്ടുമുട്ടുകയും രക്ഷകനും ദൈവവുമായി സ്വീകരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്നതായും അവര്‍ പറഞ്ഞു.
സ്വപ്നങ്ങള്‍ വെളിപ്പാടിന് (ഉറപ്പ് പോലെ) സുവിശേഷ വല്‍ക്കരണ പ്രക്രീയയ്ക്കും പരിവര്‍ത്തനത്തിനും സംഭാവന നല്കുന്നു. അനേക മുസ്ളീങ്ങള്‍ ഇസ്ളാമിനെ നിരാകരിക്കുന്നു.
എന്നാല്‍ യേശുവിനെ അനുഗമിക്കുന്നതിന് അവര്‍ക്ക് കനത്ത വില നല്കേണ്ടതായും വരുന്നു എന്നു അവര്‍ക്ക് അറിയാം. നിരവധി മുസ്ളീം രാജ്യങ്ങളില്‍ നിന്നുള്ള സഭാ നേതാക്കളുമായി താന്‍ ഒരു കൂടിക്കാഴ്ചയിലാണെന്ന് ബ്രാഡ്ഫോര്‍ഡ് പങ്കുവെച്ചു. യേശുവിനെ സ്വപ്നം കണ്ട ഒരു സ്ത്രീയുടെ അനുഭവം പങ്കുവെയ്ക്കുകയുണ്ടായി.
ഒരു സ്ത്രീ മുസ്ളീം വിശ്വാസം ഉപേക്ഷിച്ചു, പക്ഷെ അവര്‍ക്ക് ക്രിസ്ത്യാനികളോട് വെറുപ്പും സംശയവും നിറഞ്ഞവളായിരുന്നു. അവര്‍ക്ക് എന്തു ചെയ്യണമൈന്നറിയില്ലായിരുന്നു. അവര്‍ ദൈവത്തോട് സഹായം അഭ്യര്‍ത്ഥിച്ചു.
ഒരു രാത്രി അവര്‍ ഒരു ഇടയനെ കണ്ടു. ഒരു വടിയുമായി ഒരു ശൂന്യമായ ശവകുടീരത്തിനു ചുറ്റും നടക്കുന്നത് അവള് കണ്ടു. എന്നിട്ട് അവന് നേരിട്ട് സ്ത്രീയുടെ അടുത്തേക്ക് പോയി. അവന്റെ കൈയ്യില്‍ ഒരു റൊട്ടി ഉണ്ടായിരുന്നു.
അവന് അത് മുറിച്ചു കഷണങ്ങളാക്കി അവള്‍ക്ക് നല്കുവാന് തുടങ്ങി. “എടുക്കുക, ഭക്ഷിക്കുക ഇത് എന്റെ ശരീരമാണ്” എന്നു പറഞ്ഞു. ഒന്നും മനസ്സിലാകാത്ത അവള് ഉണര്‍ന്നപ്പോള്‍ ഒരു ക്രിസ്ത്യാനിയായ വ്യക്തിയുമായി ബന്ധപ്പെട്ട് ഈ അനുഭവം പങ്കുവെച്ചു.
യേശു ആ വാക്കുകള്‍ എവിടെയാണ് പറഞ്ഞത് എന്ന് ആ വ്യക്തി അവള്‍ക്ക് കാണിച്ചു കൊടുത്തു. ആ സ്ത്രീ യേശുവിനെ തന്റെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിച്ച് വരുന്നു.
ബ്രോഗ്ഡനും ഒരു സംഭവ കഥ പങ്കുവെച്ചു. ഒരു സൌദി അറേബ്യന്‍ സ്ത്രീക്ക് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനെക്കുറിച്ച് ഒരു സ്വപ്നം ഉണ്ടായി. എന്നാല്‍ പിശാച് അവളെ കബളിപ്പിക്കുകയാണെന്ന് അവള് ഭയപ്പെട്ടു.
അവള് പ്രാര്‍ത്ഥിച്ചു. യേശുവേ നീ യഥാര്‍ത്ഥ ദൈവമാണെങ്കില്‍ എനിക്ക് നിന്നെ കാണണം. അവള് പറഞ്ഞു. പിന്നീട് മരുഭൂമിയില്‍ ആടുകളെ മേയ്ക്കുമ്പോള്‍ അവള് ഒരു വെള്ളമുള്ള കുളം കണ്ടു.
കുടിക്കുവാന്‍ കുനിഞ്ഞ അവള് വെള്ളത്തിലേക്കു നോക്കി. പ്രതിബിംബത്തില്‍ ഒരു വലിയ മനുഷ്യന് തന്റെ പിന്നില്‍ നില്‍ക്കുന്നത് കണ്ടു. അവന് ഒരു ഇടയന്റെ വടി പിടിച്ചിരുന്നു. അവന് പുഞ്ചിരിച്ചു.
പക്ഷെ അവിടെ ആരും ഉണ്ടായിരന്നില്ല. അവള് വീണ്ടും വെള്ളത്തില്‍ നോക്കി അവിടെ ഈ വലിയ ഇടയന് ഉണ്ടായിരുന്നു. ബ്രോഗ്ഡന്‍ വിശദീകരിച്ചു.
ആ സ്ത്രീ ഭയന്നു വിറച്ചു ഒരു വിശ്വാസിയായ സഹോദരിയുടെ വീട്ടിലേക്ക് ഓടി. യേശു താന്‍ ദൈവമാണെന്ന് തെളിയിക്കുകയാണെന്നു അവളോട് പറഞ്ഞു മനസ്സിലാക്കി.

