ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

Breaking News India

ദേശീയ സര്‍വ്വകലാശാലകളിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചു

ന്യൂഡെല്‍ഹി: ദേശീയ സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഡല്‍ഹി സര്‍വ്വകലാശാല കേന്ദ്രമാക്കി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (യുസിഎസ്എഫ്) എന്നാണ് സംഘടനയുടെ പേര്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംഘടന നിലവില്‍ വന്നു. ഭാരവാഹികളായി ഡെന്നി സെയില്‍സ്-പ്രസിഡന്റ്, ദീപ ഇമ്മാനുവേല്‍ ‍-ജനറല്‍ സെക്രട്ടറി, എഡ്വിന്‍ ഷാജി-ട്രഷറര്‍ #ന്നിവരെയും നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി ആന്റണി ജോസഫ് പബ്ളിക് റിലേഷന്‍സ്, സോന ഡേവിഡ് സ്പോണ്‍സര്‍ഷിപ്, അഖില അഗസ്റ്റിന്‍ മീഡിയ എന്നിവരെയും തിരഞ്ഞെടുത്തു.

ക്രൈസ്തവ മൂല്യങ്ങളെയും പൈതൃകങ്ങളെയും അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും ക്രൈസ്തവ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക, സമൂദായ നിലപാടുകളോട് ചേര്‍ത്തു നിര്‍ത്തുക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മാനസിക ശാക്തീകരണങ്ങള്‍ക്കു സഹായിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ‍.
എല്ലാ സഭാവിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതാണ് സംഘടനയെന്നു ദേശീയ കമ്മറ്റി വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.