കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം
പ്രമേഹ രോഗികളെ കോവിഡ് ബാധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുമെന്നുള്ള വസ്തുതകള്‍ വിദഗ്ദ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കോവിഡ് വൈറസും പുതിയ പ്രമേഹ രോഗികളുടെ എണ്ണവുമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.
കോവിഡ് സ്ഥിരീകരിച്ച 6,29,935 രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ പില്‍ക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലായിരുന്നു എന്നു ഗവേഷകര്‍ കണ്ടെത്തി.
ജാമാ നൈറ്റ് വര്‍ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ പില്‍ക്കാലത്ത് പ്രമേഹ പരിശോധന നടത്തുകയും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പറയുകയാണ് ഗവേഷകര്‍ .
ബ്രിട്ടീഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെയും വാന്‍കൂവറിലെ സെന്റ് പോള്‍സ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

