സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

Breaking News India

സൈനിക ചെലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
ന്യൂഡെല്‍ഹി: സൈനിക ചെലവില്‍ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്.

സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പ്രസിദ്ധീകരിച്ച ആഗോള സൈനിക ചിലവുകളെക്കുറിച്ചുള്ള പുതിയ കണക്കുകളിലാണ് അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു പിന്നിലായി ഇന്ത്യ സ്ഥാനം പിടിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സൈനിക ചെലവ് 6.66 ലക്ഷം കോടി (8140 കോടി ഡോളര്‍ ‍) ആയിരുന്നു. 2021-നെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.

ആത്മനിര്‍ഭന്‍ ആശയം പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുറത്തുനിന്നും ആയുധങ്ങള്‍ വാങ്ങുന്നതിനാണ് ഏറെയും തുക വേണ്ടി വരുന്നത്.

യുക്രൈന്‍ യുദ്ധം ആഗോള സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചതായി എസ്ഐപിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സൈനിക ചിലവ് 2022-ല്‍ 2.24,000 കോടി ഡോളര്‍ (280 ലക്ഷം കോടി ആയി ഉയര്‍ന്നിട്ടുണ്ട്) യൂറോപ്പിലെ സൈനിക ചിലവ് കുറഞ്ഞത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള വര്‍ദ്ധന രേഖപ്പെടുത്തിയതായി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യ, യുക്രൈന്‍ രാജ്യങ്ങളിലാണ് സൈനിക ചിലവുകള്‍ ക്രമാതീതമായി ഉയര്‍ന്നത്. ലോകത്തെ സൈനിക ചിലവിന്റെ 56 ശതമാനവും യു.എസ്., ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് പങ്കിടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.