ക്രൈസ്തവ മിഷണറിമാരെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ .എസ്.എസ് മേധാവി
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി നേതൃത്വം ശ്രമം നടത്തുന്നതിനിടെ ക്രൈസ്തവ മിഷണറിമാരെ രൂക്ഷ വിമര്‍ശനം നടത്തി ആര്‍ .എസ്.എസ്. ചീഫ് മോഹന്‍ ഭഗവത് രംഗത്ത്.
ഗോവിന്ദ് മഹാരാജിന്റെ സമാധി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സമൂഹത്തിലെ ഹിന്ദുക്കളുടെ ദയനീയ അവസ്ഥ മുതലെടുത്ത് അവരെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചെന്നാണ് ഭഗവത് പറഞ്ഞത്. പ്രദേശ വാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ സമൂഹം പരാജയപ്പെടുമ്പോഴാണ് മിഷണറി സംഘങ്ങള്‍ അവരുടെ അവസ്ഥ മുതലെടുത്തതെന്നും ആര്‍ .എസ്.എസ്. തലവന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിഷണറിമാരുടെ മതപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാന്‍ കഴിയാത്ത ഹിന്ദുവിന്റെ അവസ്ഥ മുതലെടുത്താണ് അവര്‍ മതംമാറ്റത്തിന് ആക്കം കൂട്ടുന്നതെന്നും ഭഗവത് പറഞ്ഞു.
ഇത്തരത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പോയ മധ്യപ്രദേശിലെ ഒരു ഗ്രാമം മുഴുവന്‍ ആര്‍ .എസ്.എസ്. ഇടപെട്ട് ഘര്‍വാപസി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ നമ്മുടെ പൂര്‍വ്വികര്‍ ഇത്തരം മതം മാറ്റ രീതികളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ വിദേശത്ത് പോയി നമ്മുടെ വിശ്വാസം പ്രചരിപ്പിക്കണ്ട ആവശ്യം നമുക്കില്ല അദ്ദേഹം പറഞ്ഞു.

