യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

Africa Breaking News Others

യേശുവിനായി കാത്തിരിക്കാന്‍ വനത്തില്‍ താമസിച്ചു ഉപവസിച്ചു; 4 പേര്‍ മരിച്ചു

നെയ്റോബി: യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കാന്‍ വേണ്ടി വനത്തില്‍ പോയി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത സംഘത്തിലെ 4 പേര്‍ മരിച്ചു.

11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൌണ്ടിയിലെ മനരിനി മേഖലയിലെ നാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്.

യേശുവിനെ കാത്തിരിക്കുന്നവര്‍ ഉപവസിക്കണമെന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ പാസ്റ്ററായ പോള്‍ മകെന്‍സി നിരോംഗിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു.

വനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടക്കുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അങ്ങോട്ട് എത്തിയത്. തിരച്ചിലില്‍ 15 പേരെ കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇതില്‍ 6 പേരുടെ നില ഗുരുതരമാണ്.

പോള്‍ മകെന്‍സി തന്റെ സഭയിലെ വിശ്വാസികളോട് വെളിപ്പാട് നഷ്ടപ്പെടാതിരിക്കാനും, ആഹാരം വെടിഞ്ഞ് ഉപവാസത്തോടുകൂടി കാത്തിരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനായി പെട്ടെന്ന് യേശുവിനെ കാണുവാനിടയാകുമെന്ന് ഉപദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പ് നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് അധികാരികള്‍ പറയുന്നു. ആരെങ്കിലും നേരത്തെയും മരിച്ചിരുന്നുവോ എന്നും അവരെ അടക്കം ചെയ്തിരുന്നുവോ എന്നും പരിശോധിച്ചു വരികയാണ്.

സംഭവത്തില്‍ പോലീസ് പാസ്റ്റര്‍ പോളിനെതിരെ കേസെടുക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.