മറവി രോഗത്തിനു പരിഹാരം; കൂണില്‍ നിന്നും സംയുക്തം കണ്ടെത്തി ഗവേഷകര്‍
മെല്‍ബണ്‍ : മറവിരോഗ ചികിത്സയ്ക്ക് സഹായകരമായ കണ്ടുപിടുത്തവുമായി ആസ്ട്രേലിയയിലെ ക്വീന്‍സ്ളാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ .
ഭക്ഷ്യയോഗ്യമായ കൂണില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സംയുക്തം മസ്തിഷ്ക കോശ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലെന്ന് ന്യൂറോ കെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഇതിന്റെ പ്രീ ക്ളിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായി. ഹെറിസിയം എറിനേഷ്യസ് എന്ന കൂണില്‍നിന്നുള്ള സംയുക്തം മറവിരോഗ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താമെന്നാണ് ക്വീന്‍സ്ളാന്‍ഡ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസറായ ഫെഡറിക് മ്യൂണിയര്‍ പറയുന്നത്.
ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത ചികിത്സാ രീതികളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നതാണ് ഈ കൂണുകള്‍ . ഇവ മസ്തിഷ്ക കോശ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നതായി ശാസ്ത്രീയമായി കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രഫസര്‍ മ്യൂണിയര്‍ പറഞ്ഞു.
പ്രീക്ളിനിക്കല്‍ പരിശോധനകളില്‍ ഈ കൂണ് മസ്തിഷ്ക കോശ വളര്‍ച്ചയ്ക്കും ഓര്‍മ്മശക്തി വീണ്ടെടുക്കതാനും സഹായകരമാകുന്നതായി കണ്ടെത്തി.
ഇത്തരം വേര്‍തിരിക്കപ്പെട്ട സംയുക്തങ്ങള്‍ സ്മൃതി നാശം സംഭവിച്ച മസ്തിഷ്ക കോശങ്ങളെ വരെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ലബോറട്ടറി പരീക്ഷണങ്ങളില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

