കോവിഡ് മഹാമാരി അവസാനിക്കുന്നുവെന്ന് ഡബ്ളിയുഎച്ച്ഒ

കോവിഡ് മഹാമാരി അവസാനിക്കുന്നുവെന്ന് ഡബ്ളിയുഎച്ച്ഒ

Breaking News Health

കോവിഡ് മഹാമാരി അവസാനിക്കുന്നുവെന്ന് ഡബ്ളിയുഎച്ച്ഒ
ലോകത്തെ തളര്‍ത്തിയ കോവിഡ് 19-ന്റെ മഹാമാരി ഘട്ടം അവസാനിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന.

ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും.

സീസണില്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ നോക്കിക്കാണുന്ന പോലെ കോവിഡ് 19-നെയും കാണുന്ന കാലം വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

കോവിഡ് 19-നെ സീസണല്‍ ഇല്‍ഫ്ളുവന്‍സ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തുകയാണ്. ആരോഗ്യത്തിനു ഭീഷണി തന്നെയാണ് ഈ വൈറസ്. മരണത്തിന് കാരണമാകുകയും ചെയ്യും.

പക്ഷെ നമ്മിടെ സമൂഹത്തെയോ ആശുപത്രി പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന ഒന്നായിരിക്കില്ല. മൈക്കല്‍ റയാന്‍ പറഞ്ഞു. കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിട്ട് 3 വര്‍ഷം പിന്നിടുമ്പോഴാണ് ലോകത്തിനു സന്തോഷിക്കാന്‍ വക ലഭിക്കുന്നത്.

കോവിഡ് 19 ഒരു പൊതു ആരോഗ്യ അടിയന്തിരാവസ്ഥയായി കാണേണ്ട സ്ഥിതി അവസാനിച്ചെന്ന് ഈ വര്‍ഷം നമുക്ക് പറയാന്‍ സാധിക്കുമെന്നുള്ളതില്‍ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.