പുകയില ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു മാത്രമല്ല മലിനീകരണത്തിനും കാരണം

പുകയില ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു മാത്രമല്ല മലിനീകരണത്തിനും കാരണം

Breaking News Health India

പുകയില ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു മാത്രമല്ല മലിനീകരണത്തിനും കാരണം

പുകയില ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മാത്രമല്ല വലിയ തോതില്‍ മലിനീകരണത്തിനും കാരണമാകുന്നുവെന്ന് പഠനം.

രാജ്യത്ത് പ്രതിവര്‍ഷം 1.7 ലക്ഷം ടണ്‍ മാലിന്യങ്ങള്‍ പുകയില ഉപയോഗം കാരണമാണ് സൃഷ്ടക്കപ്പെടുന്നതെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ ക്യാന്‍സര്‍ ഗവേഷണ വിഭാഗവും ജോധ്പൂര്‍ എയിംസും ചേര്‍ന്ന് 17 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പഠനത്തിന്റെ ഭാഗമായി 70 പായ്ക്കറ്റ് സിഗററ്റുകള്‍ 94 ബിഡി പായ്ക്കറ്റുകള്‍ ‍, 58 പായ്ക്കറ്റ് പുക രഹിത പുകയില എന്നിവ വാങ്ങുകയും ഇവയ്ക്കുപയോഗിക്കുന്ന പ്ളാസ്റ്റിക്, ലോഹ കടലാസുകള്‍ ‍, പുകയില അവശിഷ്ടങ്ങള്‍ എന്നിവയുടെ തൂക്കം കണക്കാക്കുകയും ചെയ്തു.

17 സംസ്ഥാനങ്ങളില്‍ 33 ജില്ലകളിലായി 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഗ്ളോബല്‍ അഡല്‍റ്റ് ടുബാക്കാ (ഗാട്സ് 2) എന്ന പേരിലുള്ള പഠനം നടന്നത്.

രാജ്യത്ത് 26.7 കോടി ആളുകള്‍ വിവിധയിനം പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനത്തില്‍ കണ്ടെത്തി. അവശിഷ്ടങ്ങളില്‍ 73,500 ടണ്‍ പ്ളാസ്റ്റിക് ഇനത്തില്‍ പെട്ടവയാണ്.

പുകയില ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന് 20 ലക്ഷം മരങ്ങളെങ്കിലു മുറിക്കേണ്ടി വരുന്നുവെന്ന് ജോധ്പൂര്‍ എയിംസിലെ ഡോ. പങ്കജ് ഭരദ്വാജ് പറഞ്ഞു.

89,402 ടണ്‍ കടലാസ് മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു അവശിഷ്ടമായി ലഭിക്കുന്ന അലൂമിനിയം ലോഹക്കടലാസുകള്‍ 6,70,347 ടണ്ണാണ്.

ഇതുകൊണ്ട് 33 ബോയിംഗ് 747 വിമാനങ്ങള്‍ നിര്‍മ്മിക്കാവുന്നതാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.