800 വര്‍ഷം പഴക്കമുള്ള മമ്മിയെ ആത്മീയ കാമുകിയാക്കി വീട്ടില്‍ സൂക്ഷിച്ച് യുവാവ്

Breaking News Middle East

800 വര്‍ഷം പഴക്കമുള്ള മമ്മിയെ ആത്മീയ കാമുകിയാക്കി വീട്ടില്‍ സൂക്ഷിച്ച് യുവാവ്

പെറു: 800 വര്‍ഷം പഴക്കമുള്ള മമ്മി കൈവശം വെച്ചതിനു യുവാവിനെ അറസ്റ്റു ചെയ്തു.

ഇത് തന്റെ ആത്മീയ കാമുകിയാണെന്നാണ് ഇയാള്‍ പറയുന്നത്. പെറുവില്‍ 26 കാരനായ ജൂലിയോ സീസര്‍ സെര്‍മെജോ എന്ന യുവാവാണ് അറസ്റ്റിലായത്.

തന്നോടൊപ്പമുള്ളത് മമ്മിയാണെന്ന് യുവാവിന് അംഗീകരിക്കാന്‍ കഴിയുന്നില്ലത്രെ. പോലീസ് നിരവധി തവണ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും ഇത് തന്റെ ആത്മീയ കാമുകിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

ഡെലിവറി ജോലി ചെയ്യുന്ന ഈ യുവാവ് ജവിനിറ്റ എന്നാണ് മമ്മിക്ക് പേരിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി ജവിനിറ്റ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും ഒരുമിച്ച് ഒരു കട്ടിലിലാണ് ഉറങ്ങുന്നതെന്നുമാണ് ഇയാള്‍ പറയുന്നത്.

30 വര്‍ഷം മുമ്പ് തന്റെ പിതാവാണ് മമ്മിയെ വീട്ടില്‍ കൊണ്ടുവന്നതെന്നും ചെറുപ്പം മുതല്‍ തന്റെ സന്തത സഹചാരിയായിരുന്നു എന്നും യുവാവ് പറയുന്നു.

ഇയാളുടെ കൈവശമുള്ള ഈ മമ്മി 800 വര്‍ഷം പഴക്കമുള്ളതാണെന്നും പ്യൂണോയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന 45 വയസ്സുള്ള ഒരു പുരുഷന്റേതാണ് മമ്മിയെന്നുമാണ് പെറു സാംസ്ക്കാരിക മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നത്.

പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി സാംസ്ക്കാരിക മന്ത്രാലയം മമ്മിയെ ഏറ്റെടുത്ത് സൂക്ഷിച്ചിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.