നിത്യ വഴുതന നിത്യ ആരോഗ്യത്തിന്

നിത്യ വഴുതന നിത്യ ആരോഗ്യത്തിന്

Breaking News Health

നിത്യ വഴുതന നിത്യ ആരോഗ്യത്തിന്
നിത്യ വഴുതന നമ്മുടെ വീടുകളിലെ പ്രധാന പച്ചക്കറി ചെടികളിലൊന്നായ് മാറിക്കഴിഞ്ഞു.

ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണെന്നുള്ള തിരിച്ചറിവാണ് നമ്മെ നിത്യ വഴുതന പരിപാലിക്കാനായി പ്രേരിപ്പിക്കുന്നത്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യം സമ്പന്നമായതിനാല്‍ അസ്ഥിയുടെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രോഗപ്രതിരോധം ഉറപ്പാക്കാന്‍ സഹായിക്കുന്നു.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോള്‍ നില ഉയര്‍ത്തും. രക്ത സമ്മര്‍ദ്ദം അകറ്റുന്നു. പ്രമേഹ രോഗത്തെ നിയന്ത്രണ വിധേയമാക്കാനും പ്രതിരോധിക്കാനും നിത്യവഴുതന നമ്മുടെ നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ധമനികളിലെ പ്ളേക്ക് നീക്കാനും സഹായിക്കും.

ദഹന പ്രക്രീയ മെച്ചപ്പെടുത്തി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നിത്യ വഴുതന നമ്മെ സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.