ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 38%
ന്യൂഡെല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 38 ശതമാനം വെട്ടിക്കുറച്ചു.
3097.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ മന്ത്രാലയത്തിന് അനുവദിച്ചിരുന്നത് 5020.50 കോടി രൂപയായിരുന്നു.
ഇത്തവണ അനുവദിച്ചതില്‍ 1689 കോടി രൂപ വിദ്യാഭ്യാസ ശാക്തീകരണത്തിനാണ്. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബജറ്റിനെ പ്രകീര്‍ത്തിച്ചു.

