ഫ്രാന്‍സില്‍ സുവിശേഷ സഭകള്‍ വളരുന്നു
പാരീസ്: ഫ്രാന്‍സില്‍ പുതിയ സുവിശേഷ വിഹിത സഭകള്‍ വളരുന്നതായി റിപ്പോര്‍ട്ട്.
നാഷണല്‍ കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് (സിഎന്‍ഇഎഫ്) പുറത്തുവിട്ട കണക്കു പ്രകാരം ഇപ്പോള്‍ രാജ്യത്ത് 25,000 ആളുകള്‍ക്ക് ഒരു ചര്‍ച്ചുവീതം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
അഞ്ചു വര്‍ഷം മുമ്പ് ഓരോ 29,000 ആളുകള്‍ക്കും ഒരു ചര്‍ച്ച് എന്ന നിലയിലായിരുന്നു കണക്ക്. സുവിശേഷ വിഹിത സഭകളുടെ എണ്ണം 2017-ല്‍ 2521 ആയിരുന്ന സ്ഥാനത്ത് ഇന്ന് 2700 ആയി ഉയര്‍ന്നു.
769 സുവിശേഷ വിഹിത സഭകള്‍ ഉണ്ടെന്ന് സിഎന്‍ഇഎഫ് പറഞ്ഞു. 1870-ല്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവ് ആണ് ഉണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തില്‍ ഫ്രാന്‍സില്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങള്‍ പ്രതിവര്‍ഷം 35 എന്ന നിരക്കില്‍ തുറക്കുന്നു.
അസംബ്ളീസ് ഓഫ് ഗോഡ് ഫ്രാന്‍സിലാണ് ഏറ്റവും നല്ലൊരു ശതമാനം പ്രവര്‍ത്തിക്കുന്നത്. 530 സഭകളുണ്ട്. തുടര്‍ന്നുള്ളത് സ്വതന്ത്ര സഭകളാണ്. 308 എണ്ണം.
2017-ല്‍ ഫ്രാന്‍സിലും അതിന്റെ വിദേശ പ്രദേശങ്ങളിലും 6,50,000 സുവിശേഷ പ്രവര്‍ത്തകരുണ്ടായിരുന്നു. ഇന്ന് 7,45,000 ആയി വര്‍ദ്ധിച്ചു.
ഫ്രാന്‍സില്‍ 1950 മുതല്‍ സുവിശേഷകരുടെ എണ്ണം 15 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഏറ്റവും വലിയ മതവിഭാഗം ക്രൈസ്തവരാണ്.
ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫ്രഞ്ച് ജനതയുടെ പകുതി ജനങ്ങള്‍ മാത്രമാണ് കത്തോലിക്കര്‍ .

