രോഗങ്ങള്‍ അകറ്റാന്‍ , ആരോഗ്യം നിലനിര്‍ത്താന്‍
ഇന്ന് ആധുനിക സൌകര്യങ്ങളും മറ്റും വര്‍ദ്ധിച്ചപ്പോള്‍ പല രോഗങ്ങളും നമ്മെ കീഴടക്കുവാനിടയാകുന്നു. ഇതിന് വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്.
മാംസാഹാരം കഴിക്കുമ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് പച്ചക്കറികള്‍കൂടി സാലഡായി ഉള്‍പ്പെടുത്തണം. വണ്ണം കുറയ്ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റിക്കുടിക്കുകയോ വേവിച്ച് കഴിക്കുകയോ ചെയ്യാം.
അലര്‍ജി രോഗങ്ങള്‍ കുറയ്ക്കുന്നതിന് മഞ്ഞളിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക. മറ്റ് രോഗങ്ങളും വെള്ളപോക്കും ശമിപ്പിക്കുന്നതിന് കൊത്തമല്ലി ചതച്ചിട്ടുവച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം.
വാതരോഗം കുറയ്ക്കുന്നതിന് പോത്തിറച്ചി കഴിക്കാം. ഉന്മേഷം ഉണ്ടാകുവാന്‍ ചായയോ കാപ്പിയോ കുടിയ്ക്കാം.
മൂത്രചൂട് കുറയ്ക്കുന്നതിന് വാഴപ്പിണ്ടി നീര് കുടിക്കാം. മൂത്രത്തിലെ അണുബാധ കുറയ്ക്കുന്നതിന് കരിക്കിന് വെള്ളത്തില്‍ ഏലത്തരി ചേര്‍ത്ത് കുടിക്കണം.
പെട്ടന്ന് വാര്‍ദ്ധക്യം ബാധിക്കാതിരിക്കാന്‍ നെല്ലിക്ക കഴിക്കുക.

