സുരക്ഷിതമായി ചെവി വൃത്തിയാക്കാം
ചെവി ചൊറിച്ചില്‍ പലപ്പോഴും അസഹനീയമായിത്തോന്നിയേക്കാം.
പരിസരം മറന്നു പോലും പലരും വാഹനങ്ങളുടെ താക്കോല്‍ , ബഡ്സ്, ഹെയര്‍പിന്‍ മുതലായവ ഉപയോഗിച്ച് ചെവിയിലെ ഇയര്‍ വാക്സിന് (ചെവിക്കായം) പുറത്തെടുക്കാനാണ് ശ്രമിക്കുക.
എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വിപരീത ഫലമാണ് ഉളവാക്കുന്നത്. സ്വന്തമായി ചെവിക്കുള്ളില്‍ വൃത്തിയാക്കുവാന്‍ ശ്രമിക്കുന്നത് ഇയര്‍ വാക്സിനെ കൂടുതല്‍ ഉള്ളിലേക്ക് തള്ളിക്കയറ്റുകയാണ് ചെയ്യുന്നത്.
കൂടാതെ ചെവിയിലേക്ക് കൂര്‍ത്ത വസ്തുക്കള്‍ കടത്തുന്നത് വഴി കേള്‍വിക്ക് തന്നെ തകരാറ് സംഭവിച്ചേക്കാമെന്നും വരാം. ഒരു കാര്യം നാം ശ്രദ്ധിക്കണം, സാധാരണയായി ചെവിക്കുള്ളിലെ വാക്സിന് എടുത്തു കളയേണ്ട ആവശ്യം ഉണ്ടാകാറില്ല.
പലപ്പോഴും കുളിക്കുന്ന സമയങ്ങളിലും മറ്റും അധികമായ ഇയര്‍ വാക്സിന് പുറത്തേക്ക് തനിയെ പോകാറാണ് പതിവ്.
എന്നാല്‍ അമിതമായി ഇയര്‍ വാക്സിന് അടിഞ്ഞ് കൂടി കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടി ചെവി വൃത്തിയാക്കുകയാണ് പരിഹാരം.

