യു.പി.യില്‍ പാസ്റ്ററടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തുയു.പി.യില്‍ പാസ്റ്ററടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു

യു.പി.യില്‍ പാസ്റ്ററടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു

Breaking News India

യു.പി.യില്‍ പാസ്റ്ററടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു

ബറേലി: ഉത്തര്‍പ്രദേശില്‍ പാസ്റ്റര്‍ അടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരെ നിയമ വിരുദ്ധമായി ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുപിയിലെ രാംപൂരിലും ബല്ലിയയിലുമാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്.

ക്രിസ്തുമസ് കാലത്ത് സോപന്ന ഗ്രാമത്തില്‍ പട്ടിക ജാതിയില്‍പ്പെട്ട ചിലരെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് രാംപൂരില്‍ പൌലോസ് മസിഹ് എന്ന പാസ്റ്ററെയാണ് ഗ്രാമത്തില്‍ തന്നെയുള്ള രാജീവ് യാദവ് എന്നയാളുടെ പരാതിയില്‍ അറസ്റ്റു ചെയ്ത് കേസെടുത്തത്.

ബല്ലിയയില്‍ ടി കൌലി ഗ്രാമത്തില്‍ റാം നിവാസ് എന്നയാളാണ് അറസ്റ്റിലായവരില്‍ മറ്റെയാള്‍ ‍.

പട്ടിക വിഭാഗത്തിലുള്ളവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ച് പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

ഗ്രാമവാസികളില്‍ ചിലരുടെ പരാതിയിന്മേലാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബിഎസ്പി അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു.

സമ്മര്‍ദ്ദത്തിലൂടെയുള്ള മതംമാറ്റം ശരിയല്ലെന്നാണ് മായാവതി പറഞ്ഞത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.