2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്

2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്

Breaking News Europe Global

2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്
ലണ്ടന്‍ ‍: 2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങിയേക്കുമെന്ന് ലണ്ടനിലെ സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്‍ഡ് ബിസിനസ്സ് റിസര്‍ച്ചിന്റെ (സിഇബിആര്‍ ‍) ഗവേഷണ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.

പണപ്പെരുപ്പം നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന കടമെടുപ്പ് ചെലവ് സമ്പദ്വ്യവസ്ഥകള്‍ ചുരുങ്ങാന്‍ കാരണമാകും. 2022-ല്‍ ആഗോള സമ്പദ് വ്യവസ്ഥ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു.

എന്നാല്‍ കുതിച്ചുയരുന്ന വിലക്കയറ്റം 2023-ല്‍ ഇത് മന്ദഗതിയിലാകും.

അതേസമയം ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയെ 2036 വരെ ചൈനയ്ക്ക് മറികടക്കാനാവില്ലെന്നും 2032-ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2035-ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറാകുമെന്നാണ് പ്രവചനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.