ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കി

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കി

Breaking News India

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള ഗവേഷകര്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജിസി) നല്‍കുന്ന മൌലാനാ ആസാദ് ഫെല്ലോഷിപ്പ് (എംഎഎന്‍എഫ്) നിര്‍ത്തലാക്കിയെന്ന് കേന്ദ്രമന്ത്രി.

ലോക്സഭയില്‍ ടി.എന്‍ ‍. പ്രതാപന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് 2022-23 വര്‍ഷം മുതല്‍ എംഎഎന്‍എഫ് നിര്‍ത്തലാക്കിയതായി വ്യക്തമാക്കിത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ഫെല്ലേഷിപ്പുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുള്ളതിനാലും എംഎഎന്‍എഫ് മറ്റ് ചില ഫെല്ലോഷിപ്പ് പദ്ധതികളുടെ പരിധിയില്‍ വരുന്നതിനാലും 2022-23 അദ്ധ്യയന വര്‍ഷം മുതല്‍ ഈ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തിരുമാനിക്കുകയായിരുന്നെന്ന് മറുപടിയില്‍ വിശദീകരിക്കുന്നു.

2014-15 അദ്ധ്യയന വര്‍ഷം മുതല്‍ 2021-22 അദ്ധ്യയന വര്‍ഷം വരെ 6722 ഗവേഷകര്‍ക്കായി 738.83 കോടി രൂപ എംഎഎന്‍എഫ് വഴി വിതരണം ചെയ്തതായും മറുപടിയിലുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.