ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടത്തിലും ജയം ബി.ജെ.പിക്ക്

ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടത്തിലും ജയം ബി.ജെ.പിക്ക്

Breaking News India

ക്രൈസ്തവര്‍ തമ്മിലുള്ള പോരാട്ടത്തിലും ജയം ബി.ജെ.പിക്ക്

അഹമ്മദാബാദ്: രാഷ്ട്രീയ എതിരാളികളെ തകര്‍ത്തു തരിപ്പണമാക്കി ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ എടുത്തു പറയേണ്ട അട്ടിമറിയിലൊന്ന് താപി ജില്ലയിലെ വ്യാരാ മണ്ഡലത്തിലെ വിജയമാണ്.

രാജ്യത്ത് ക്രൈസ്തവ സമൂഹം ഉറ്റു നോക്കിയ വ്യാരാ മണ്ഡലത്തിലെ പോരാട്ടത്തില്‍ ബിജെപിയുടെ മോഹന്‍ കൊങ്കണിയാണ് വിജയിച്ചത്.

വ്യാര ആദിവാസി സംവരണ മണ്ഡലത്തില്‍ നാലു തവണ വിജയിച്ച കോണ്‍ഗ്രസിലെ സിറ്റിംഗ് എം.എല്‍ ‍.എ. പൂനാഭായ് ഗാമതിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടാണ് മോഹന്‍ കൊങ്കണി 22,760 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

ആംആദ്മി പാര്‍ട്ടിയുടെ ബിപിന്‍ ചൌധരിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്. ഗുജറാത്തിലെ ആദിവാസി മുഖ്യമന്ത്രി അമര്‍സിംഗ് ചൌധരി പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് വ്യാര.

മണ്ഡലത്തിലെ 2.20 ലക്ഷം വോട്ടര്‍മാരില്‍ 40,000 പേര്‍ ക്രൈസ്തവരാണ്. ബി.ജെ.പിയും കോണ്‍ഗ്രസ്സും ക്രൈസ്തവ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ആപ്പ് ഹിന്ദു സ്ഥാനാനര്‍ത്ഥിയെയാണ് പരീക്ഷിച്ചത്.

ബി.ജെ.പിക്ക് ബദലായി ഹിന്ദു കാര്‍ഡ് തന്നെയിറക്കിയായിരുന്നു ആപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണവും.

മോഹന്‍ കൊങ്കണി 69,024 വോട്ടും ബിപിന്‍ ചൌധരി 46,264 വോട്ടും പൂനഭായ് ഗാമതിന് 43,718 വോട്ടും കിട്ടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.