യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

Breaking News Europe Top News

യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

ക്വീവ്: യുക്രൈനില്‍ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയ പെന്തക്കോസ്തു പാസ്റ്ററെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

നവംബര്‍ 22-ന് ഖെര്‍സണില്‍ സ്വന്തം ഗാരേജില്‍ ജോലി ചെയ്യുകയായിരുന്ന അനാട്ടലി പ്രോക്കോപിചക് (52), മകന്‍ ഒലീക്സാണ്ടര്‍ (19) എന്നിവരെയാണ് വൈകിട്ട് 7 മണിയോടെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്., ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.

പിന്നീട് 4 ദിവസത്തിനുശേഷം ഒരു വനത്തില്‍ ഇരുവരുടെയും ജഡം കണ്ടെത്തുകയായിരുന്നു. ഖാര്‍ക്വീവ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആന്റ് ദ ഗ്ളോബല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് ആണ് ഈ വിവരം പുറത്തുവിട്ടത്.

പാസ്റ്റര്‍ അനാട്ടലി നോവ കാക്കോവയിലെ ഒരു പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനും സുവിശേഷ പ്രസംഗകനുമായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഐറിനയാണ് അനാട്ടലിയുടെ ഭാര്യ. ഇരുവര്‍ക്കും മറ്റ് 5 കുട്ടികള്‍ കൂടിയുണ്ട്. 4 ആണ്‍മക്കളും ഒരു മകളുമാണ് ദമ്പതികള്‍ക്ക്.

അനാട്ടലി സഭയിലെയും മറ്റ് പുറത്തുള്ളവര്‍ക്കും നിരവധി ഉപകാരങ്ങളും സഹായങ്ങളും ചെയ്യുന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് വാര്‍ത്ത പുറത്തുവിട്ട് സംഘടനയുടെ ഒരു പ്രവര്‍ത്തകനായ പവന്‍ പറഞ്ഞു.

പാസ്റ്റര്‍ അനാട്ടലിയുടെ ചര്‍ച്ച് നിയമപ്രകാരമല്ലെന്നും അമേരിക്കയുടെയും പാശ്ചാത്യരുടെയും സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതാണെന്നും റഷ്യന്‍ പട്ടാളക്കാര്‍ ആരോപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ ആരോപണം സഭ ശക്തമായി നിഷേധിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.