അല്‍ഷിമേഴ്സിന്റെ വളര്‍ച്ചയെ തടയാന്‍ മരുന്നു പരീക്ഷണം വിജയം
അല്‍ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിലുള്ള രോഗികളില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന മരുന്നിന്റെ ക്ളിനിക്കല്‍ പരീക്ഷണം വിജയം.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഈ സൈയും ബയോജെന്‍ ഇന്‍കോര്‍പ്പറും ചേര്‍ന്ന് വികസിപ്പിച്ച ലെകനെമാബ് എന്ന മരുന്നിന്റെ ക്ളിനിക്കല്‍ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.
പ്രാരംഭ ഘട്ടത്തിലുള്ള രോഗികളില്‍ 18 മാസത്തിനുള്ളില്‍ തകര്‍ച്ചയുടെ വേഗത 27 ശതമാനം കുറയ്ക്കാന്‍ മരുന്ന് സഹായിച്ചതായി പരീക്ഷണത്തില്‍ കണ്ടെത്തി.
1795 പേരില്‍ 898 പേര്‍ക്ക് ലെകനെമാബും മറ്റുള്ളവര്‍ക്ക് പ്ളാസിബോയും നല്‍കിയാണ് പരീക്ഷണം നടത്തിയത്. പഠനത്തിന്റെ വിശദമായ വിവിരങ്ങള്‍ ന്യൂ ഇംഗ്ളണ്ട് ഓഫ് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അല്‍ഷിമേഴ്സ് രോഗികളുടെ മസ്തിഷ്ക്കത്തില്‍ അടിഞ്ഞുകൂടുന്ന അമിലോയിഡ് എന്ന വിഷ പ്രൊട്ടീനെതിരെയുള്ള ആന്റി ബോഡി തെറാപ്പിയാണ് മരുന്നിലൂടെ സാധ്യമാകുന്നത്.
എന്നാല്‍ പരീക്ഷണത്തില്‍ ചില പാര്‍ശ്വ ഫലങ്ങളും കണ്ടെത്തിയിട്ടുണ്ട്. 9.3 ശതമാനം പേര്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ നേരിട്ടത്.

