ബദാം കഴിക്കുന്നത് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് ഗുണമെന്ന് പഠനം
ദിവസേന ബദാം കഴിക്കുന്നത് മലബന്ധം തടയുന്നതുള്‍പ്പെടെ വയറിന്റെ ആരോഗ്യത്തിനു സഹായകരമാകുമെന്ന് പഠനം.
ബദാം കഴിക്കുന്നത് വയറിന്റെയും കുടലിന്റെയുമൊക്കെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ബ്യുടറൈറ്റ് എന്ന ഒരു തരം ഷൊര്ട്ട ചെയിന്‍ ഫാറ്റി ആസിഡ് ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ ഗവേഷണ പഠനത്തില്‍ കണ്ടെത്തി.
ലണ്ടന്‍ കിങ്സ് കോളേജിലെ പ്രൊഫസര്‍ കെവിന് വീലന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ് ബദാം ഉപയോഗം ഗട്ട് മൈക്രോ ബയോട്ടയുടെ ഘടനയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയത്.
അമേരിക്കന്‍ ജേണല്‍ ഓഫ് ക്ളിനിക്കല്‍ ന്യൂട്രീഷന്‍ ജെണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വന്നത്.
വയറിനും കുടലിനും ഒക്കെ ആവരണം തീര്‍ക്കുന്ന കോശങ്ങള്‍ക്കുള്ള ഇന്ധനമാണ് ബ്യുടറൈറ്റ്.
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ , എരിച്ചിലിനെതിരെയുള്ള പ്രതിരോധം, വന്‍കുടല്‍ ക്യാന്‍സറിനുള്ള സാദ്ധ്യത കുറയ്ക്കല്‍ എന്നിങ്ങനെ മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രത്രീയകളില് ഈ കോശങ്ങള്‍ സഹായകരമാണ്.
ഡയറ്ററി ഫൈബര്‍ കഴിക്കാത്തവരും ചോക്ളേറ്റ്, ചിപ്സ് പോലുള്ള അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്നവരുമായ 87 മുതിര്‍ന്നവരിലാണ് സംഘം ഗവേഷണം നടത്തിയത്.

